KeralaLatest

‘പ്രതീക്ഷ’ തൊഴില്‍ മേള ; 399 ഉദ്യോഗാര്‍ത്ഥികള്‍ക്ക് നേരിട്ട് നിയമനം

“Manju”

കൊല്ലം ;മെഗാ തൊഴില്‍ മേള – 1897 ഉദ്യോഗാര്‍ത്ഥികള്‍ ചുരുക്ക പട്ടികയില്‍ തൊഴില്‍ മേള ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ ഉദ്ഘാടനം ചെയ്തു. കേരള അക്കാദമി ഫോര്‍ സ്‌കില്‍സ് എക്സലന്‍സ്, ജില്ലാ സ്കില്‍ കമ്മിറ്റി, ജില്ലാ പ്ലാനിംഗ് ഓഫീസ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ‘പ്രതീക്ഷ 2022’ മെഗാ തൊഴില്‍മേളയില്‍ 399 ഉദ്യോഗാര്‍ത്ഥികള്‍ക്ക് നേരിട്ട് നിയമനം നല്‍കുകയും 1897 ഉദ്യോഗാര്‍ത്ഥികള്‍ ചുരുക്കപ്പട്ടികയില്‍ ഉള്‍പെടുകയും ചെയ്തു.

എഞ്ചിനീയറിംഗ്, ടെക്നോളജി -ഐ ടി, ആരോഗ്യം, ടൂറിസം, ഓട്ടോ മൊബൈല്‍, വിദ്യാഭ്യാസം, മീഡിയ, വാണിജ്യ വ്യവസായം, സെയില്‍സ്, മാര്‍ക്കറ്റിംഗ് തുടങ്ങി വിവിധ മേഖലകളിലെ 71 കമ്പനികളാണ്‌ സേവന ദാതാക്കളായെത്തിയത് നിപ്പോ ടൊയോട്ട, മാരുതി സുസുകി, പോപ്പുലര്‍ ഹ്യൂണ്ടായി, റാവിസ് ഗ്രൂപ്പ്, കിംസ്, മെഡിസിറ്റി തുടങ്ങിയ കമ്പനികള്‍ പങ്കെടുത്ത മേളയില്‍ ആകെ 3519 ഉദ്യോഗാര്‍ഥികള്‍ പങ്കെടുത്തു.

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ പങ്കാളിത്തത്തോടെ സങ്കല്‍പ്പ് പദ്ധതിയുടെ ഭാഗമായി നടന്ന മേളയില്‍ എസ് എസ് എല്‍ സി മുതല്‍ ബിരുദ ബിരുദാനന്തര, പ്രൊഫഷണല്‍ കോഴ്‌സുകള്‍ കഴിഞ്ഞവരും എന്‍ എസ് ക്യു എഫ് അനുസൃതമായ ഹ്രസ്വകാല നൈപുണ്യ പരിശീലനം നേടിയവരും പങ്കെടുത്തു. കൊല്ലം ഫാത്തിമ മാതാ കോളേജില്‍ നടന്ന തൊഴില്‍ മേള ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍. ബാലഗോപാല്‍ ഉദ്ഘാടനം ചെയ്തു. എം. നൗഷാദ് എം.എല്‍.എ അധ്യക്ഷത വഹിച്ചു.

Related Articles

Back to top button