KeralaLatest

കല്ലാര്‍കുട്ടി അണക്കെട്ടില്‍ കാണാതായവരുടെ മൃതദേഹങ്ങൾ കിട്ടി

“Manju”

ഇടുക്കി : പാമ്പാടിക്കടുത്ത് ചെമ്മന്‍കുഴിയില്‍നിന്ന് കാണാതായ കുരുവിക്കാട്ടില്‍ കാണാതായ ബിനീഷിന്റെയും മകള്‍ പാര്‍വതിയുടെയും മൃതദേഹം കണ്ടെത്തി. ഞായറാഴ്ചയാണ് ബിനീഷിനെയും മകള്‍ പാര്‍വതിയും കാണാതായത്. ഇരുവരും സഞ്ചരിച്ച ബൈക്ക് തിങ്കളാഴ്ച രാവിലെ അണക്കെട്ടിന് സമീപത്ത് കണ്ടത്തിയിരുന്നു.

തുടര്‍ന്ന് പൊലീസിന്റെയും അഗ്നിരക്ഷാസേനയുടെയും നേതൃത്വത്തില്‍ നടത്തിയ തിരച്ചിലിലാണ് കല്ലാര്‍കുട്ടി പാലത്തിന്റെ മധ്യഭാഗത്തുനിന്ന് ബിനീഷിന്റെയും പാര്‍വതിയുടെയും മൃതദേഹം ലഭിച്ചത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക സൂചന.

Related Articles

Back to top button