KeralaLatest

അതിതീവ്ര ന്യൂനമര്‍ദ്ദം ‘അസാനി’ ചുഴലിക്കാറ്റാകുന്നു

“Manju”

തിരുവനന്തപുരം: ആന്‍ഡമാന്‍ കടലില്‍ രൂപം കൊണ്ട അതിതീവ്രന്യൂനമര്‍ദ്ദം അടുത്ത മണിക്കൂറുകളില്‍ അസാനി ചുഴലിക്കാറ്റായി മാറും.
അസാനി പ്രഭാവത്താല്‍ കേരളത്തില്‍ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുള്ളതായി മുന്നറിയിപ്പുണ്ട്. കേരളത്തില്‍ അടുത്ത 4 ദിവസം ഒറ്റപ്പെട്ട മഴ തുടരാന്‍ സാധ്യതയെന്നും അറിയിപ്പുണ്ട്. വടക്കന്‍ കേരളത്തില്‍ കൂടുതല്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. മറ്റന്നാള്‍ മുതല്‍ മഴ കുടൂതല്‍ ശക്തമാകുമെന്നാണ് വിലയിരുത്തല്‍.
കേരളത്തില്‍ അടുത്ത നാലു ദിവസം ഒറ്റപ്പെട്ട മഴ തുടരാന്‍ സാധ്യതയെന്നും അറിയിപ്പുണ്ട്. കോഴിക്കോട്, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിയോടുകൂടിയ മഴയ്ക്കാണ് സാധ്യത. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Related Articles

Back to top button