IndiaLatest

പത്‌മഭൂഷണ്‍ സ്വീകരിച്ച്‌ ഗുലാംനബി

“Manju”

ഡല്‍ഹി: കോണ്‍ഗ്രസില്‍ വിമത നീക്കം ശക്തമാക്കിയ ഗുലാംനബി ആസാദ്‌ തിങ്കളാഴ്‌ച രാഷ്‌ട്രപതി രാംനാഥ്‌ കോവിന്ദില്‍ നിന്ന്‌ പത്‌മഭൂഷണ്‍ സ്വീകരിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത്‌ ഷാ തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ്‌ ഗുലാംനബി പുരസ്‌ക്കാരം സ്വീകരിച്ചത്‌. മോദി അടക്കമുള്ളവര്‍കരഘോഷത്തോടെ ഗുലാംനബിയെ വരവേറ്റു.

ഗുലാംനബിയ്‌ക്കൊപ്പം മുതിര്‍ന്ന സിപിഐഎം നേതാവും ബംഗാള്‍ മുന്‍മുഖ്യമന്ത്രിയുമായ ബുദ്ധദേബ്‌ ഭട്ടാചാര്യയ്‌ക്കും പത്‌മഭൂഷണ്‍ മോദി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ബിജെപി സര്‍ക്കാരിന്റെ അവാര്‍ഡ്‌ സ്വീകരിക്കാനാവില്ലെന്ന നിലപാട്‌ ബുദ്ധദേബ്‌ സ്വീകരിച്ചു.

ജി-23 രൂപീകരിച്ച്‌ കോണ്‍ഗ്രസിനുള്ളില്‍ വിമത നീക്കം ശക്തമാക്കിയതിന്‌ പിന്നാലെയായിരുന്നു ഗുലാംനബിക്ക്‌ കേന്ദ്ര സര്‍ക്കാര്‍ പത്‌മഭൂഷണ്‍ പ്രഖ്യാപിച്ചത്‌. അഞ്ച്‌ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ്‌ തോല്‍വിക്ക്‌ പിന്നാലെ കോണ്‍ഗ്രസ്‌ നേതൃത്വത്തിനെതിരായി നിലപാട്‌ കടുപ്പിച്ചിരിക്കയാണ്‌ ജി-23. മറ്റ്‌ പത്‌മ ജേതാക്കളും രാഷ്ട്രപതിയില്‍ നിന്ന്‌ പുരസ്‌ക്കാരം സ്വീകരിച്ചു.

Related Articles

Back to top button