KeralaLatestMotivation

ആഡംബരങ്ങളില്ലാതെ 19 യുവതീ യുവാക്കള്‍ സമൂഹ വിവാഹത്തിലൂടെ പുതുജീവിതത്തിലേക്ക്

“Manju”

ആഡംബരങ്ങളെല്ലാം ഒഴിവാക്കി കാസര്‍ഗോഡ് കുമ്പള പെരുതണ മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തില്‍ 19 യുവതീ യുവാക്കള്‍ വിവാഹിതരായി. വര്‍ഷത്തില്‍ രണ്ട് തവണ മാത്രം നടക്കുന്ന പെരുതണ സമൂഹ വിവാഹ ചടങ്ങില്‍ പങ്കാളികളാകാന്‍ നിരവധി പേരാണ് എത്തിയത്.
വിവാഹ ആഡംബരം വിമര്‍ശന വിധേയമാകുന്ന ഈ കാലത്ത് ഒരേ വേദിയില്‍ പല ജീവിതങ്ങള്‍ ഒത്തുചേരുകയാണ് ഇവിടെ. ദക്ഷിണേന്ത്യയില്‍ ആദ്യമായി സമൂഹ വിവാഹം ആരംഭിച്ചത് ഈ ക്ഷേത്ര അങ്കണത്തിലാണ്. ആയിരം രൂപ മാത്രമാണ് ക്ഷേത്രത്തിലെ ചിലവ്. വിവാഹ ചടങ്ങുകള്‍ക്കെത്തുന്നവര്‍ക്ക് ഭക്ഷണവും നല്‍കിയാണ് ആഘോഷങ്ങള്‍ അവസാനിക്കുന്നത്.
മീന മാസത്തിലെ സമൂഹ വിവാഹത്തില്‍ പത്തൊമ്പത് യുവതീ യുവാക്കള്‍ പുതിയ ജീവിതത്തിലേക്ക് പ്രവേശിച്ചു. ചന്ദ്രഗിരിക്ക് വടക്കുള്ള വാണിയ സമുദായ അംഗങ്ങള്‍ ഈ ക്ഷേത്രത്തില്‍വച്ച്‌ മാത്രമെ വിവാഹിതരാകാവുവെന്നാണ് ആചാരം. വിവാഹ ആര്‍ഭാടങ്ങള്‍ ഒഴിവാക്കുക മാത്രമല്ല, സ്ത്രീധനമെന്ന സാമൂഹിക വിപത്തിനെ പൂര്‍ണമായി അകറ്റി നിര്‍ത്തുകകൂടിയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

Related Articles

Back to top button