LatestThiruvananthapuram

മുഖ്യമന്ത്രിയുടെ വിദ്യാര്‍ത്ഥി പ്രതിഭാപുരസ്കാരം നന്ദന പി രാജിന്

“Manju”

തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ വിദ്യാര്‍ത്ഥി പ്രതിഭാപുരസ്കാരം നന്ദന പി രാജിന്. 1,00000/- രൂപയും പ്രശസ്തി പത്രവുമാണ് പുരസ്കാരം. ഡിഗ്രിയ്ക്ക് ഉന്നത മാര്‍ക്ക് കരസ്ഥമാക്കിയിതിന്റെ അടിസ്ഥാനത്തിലാണ് പുരസ്കാരം ലഭിച്ചത്. മാര്‍ച്ച് 23 ന് കേരളാ സര്‍വ്വകലാശാല സെനറ്റ് ഹാളില്‍ നടന്ന ചടങ്ങില്‍ ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആര്‍ ബിന്ദു വില്‍ നിന്ന് പുരസ്കാരം ഏറ്റു വാങ്ങി. വടകര, കീഴാല്‍ , രാജാസ് വീട്ടില്‍ പുഷ്പരാജ് എം ന്റെയും രേഷ്മ ബി യുടെയും മകളാണ് വന്ദന. മടപ്പള്ളി ഗവണ്‍മെന്റ് കോളേജ് വിദ്യാര്‍ത്ഥിനിയായ നന്ദന ശാന്തിഗിരി ഗുരുമഹിമയുടെ വടകര ഏരിയ കോർഡിനേറ്ററാണ്.

വിവിധ സര്‍വ്വകലാശാലകളില്‍ 2021-2022 വിദ്യാഭ്യാസവര്‍ഷത്തില്‍ പഠിച്ചിറങ്ങിയ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബങ്ങളില്‍ നിന്നുള്ള പ്രതിഭാധനരായ വിദ്യാര്‍ത്ഥികള്‍ക്കാണ് മുഖ്യമന്തിയുടെ വിദ്യാര്‍ത്ഥി പ്രതിഭാപുരസ്കാരം നല്‍കിവരുന്നത്.

Related Articles

Back to top button