IndiaLatest

സ്വപ്നം ഭവനം തീര്‍ത്ത് മാധുരി

“Manju”

സ്വപ്നഭവനം തീര്‍ക്കാന്‍ എത്ര പണം ചെലവാക്കാനും മടിയില്ലാത്തവരാണ് ഭൂരിഭാ​ഗം സെലിബ്രിറ്റികളും.ഇപ്പോള്‍ ബോളിവുഡ് സുന്ദരി മാധുരി ദീക്ഷിതിന്റെ പുതിയ വീടിന്റെ വിശേഷങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നത്. മുംബൈയിലെ വര്‍ളിയിലാണ് താരത്തിന്റെ ആഡംബര ഭവനം. 29ാമത്തെ നിലയില്‍ 5500 സ്‌ക്വയര്‍ ഫീറ്റിലുള്ള ഫ്‌ളാറ്റ് 2.5 ലക്ഷം രൂപ മാസ വാടകയ്ക്കാണ് മാധുരി ദീക്ഷിത് സ്വന്തമാക്കിയത്.

ആഡംബം ഭവനം മാധുരിയുടെയും ഭര്‍ത്താവ് ശ്രീറാമിന്റേയും ഇഷ്ടങ്ങള്‍ക്ക് അനുസരിച്ച്‌ ഫ്ളാറ്റ് റീ ഡിസൈന്‍ ചെയ്താണ് ഇവര്‍ താമസത്തിന് ഒരുങ്ങുന്നത്. 45 ദിവസം കൊണ്ട് അപൂര്‍വ ഷിറോഫാണ് ഫ്ളാറ്റിന്റെ ഇന്റീരിയര്‍ ഡിസൈന്‍ ചെയ്തത്. ന്യൂഡ് ഷേഡുകളാണ് വീടിന്റെ അകത്തളങ്ങള്‍ക്കായി മാധുരിയും റാമും ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ അപൂര്‍വ ഇരുവരുടേയും മനസു മാറ്റി ഫ്ലാറ്റ് കൂടുതല്‍ കളര്‍ഫുള്‍ ആക്കുകയായിരുന്നു.

Related Articles

Back to top button