Latest

മാരുതി സുസുക്കി ഇന്ത്യയെ ഇനി ഹിസാഷി ടകൂച്ചി നയിക്കും

“Manju”

ടോക്കിയോ: മാരുതി സുസുക്കി ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടറും സിഇഒയുമായി ഹിസാഷി ടകൂച്ചിയെ നിയമിച്ചു. ഏപ്രിൽ ഒന്ന് മുതൽ നിയമനം പ്രാബല്യത്തിൽ വരും. നിലവിലെ എംഡിയും സിഇഒയുമായ കെനിച്ചി അയുകാവയുടെ കാലാവധി 2022 മാർച്ച് 31നാണ് പൂർത്തിയാകുന്നത്. ഇതിന് മുന്നോടിയായാണ് ഹിസാഷി ടകൂച്ചിയെ ആ സ്ഥാനത്തേയ്‌ക്ക് നിയമിക്കാൻ തീരുമാനമായത്. ഇന്ന് ചേർന്ന കമ്പനിയുടെ ബോർഡ് മീറ്റിങ്ങിലാണ് ടകൂച്ചിയുടെ നിയമനം അംഗീകരിച്ചത്.

1986ൽ സുസുകി മോട്ടോർ കോർപ്പറേഷനിൽ ചേർന്ന ടകൂച്ചി 2019 ജൂലൈ മുതൽ മാരുതി സുസുകിയുടെ ബോർഡിലും, 2021 ഏപ്രിൽ മുതൽ ജോയിന്റ് മാനേജിംഗ് ഡയറക്ടറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ജപ്പാനിലെ യോക്കോഹാമ നാഷണൽ യൂണിവേഴ്‌സിറ്റിയിൽ നിന്നും സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദം നേടിയ വ്യക്തിയാണ് ടകൂച്ചി.

അതേസമയം, കമ്പനിയുടെ പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിന് 2022 സെപ്റ്റംബർ 30 വരെ എക്‌സിക്യൂട്ടീവ് വൈസ് ചെയർമാനായി കെനിച്ചി അയുകാവ തുടരുമെന്ന് മാരുതി സുസുകി അറിയിച്ചു. നേരത്തെ 2019ൽ അയുകാവയുടെ കാലാവധി കഴിഞ്ഞപ്പോൾ, അദ്ദേഹത്തിന്റെ കാലാവധി കമ്പനി മൂന്ന് വർഷത്തേയ്‌ക്ക് ദീർഘിപ്പിച്ചിരുന്നു.

ഷിൻസൊ നകനിഷിയുടെ പിൻഗാമിയായി 2013 ഏപ്രിലിലാണ് അയുകാവ മാരുതി സുസുക്കിയുടെ എംഡിയും സിഇഒയുമായി ചുമതലയേറ്റത്. 1980ലാണ് ടകൂച്ചി സുസുകി മോട്ടോർ കോർപ്പറേഷന്റെ ഭാഗമായത്.

Related Articles

Back to top button