Entertainment

കശ്മീർ ഫയൽസ് നികുതി രഹിതമാക്കണം; നിർദ്ദേശം തള്ളി കെജ്രിവാൾ

“Manju”

ന്യൂഡൽഹി: കശ്മീർ ഫയൽസ് സംസ്ഥാനത്ത് നികുതി രഹിതമാക്കണമെന്ന നിർദ്ദേശത്തെ തള്ളി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. സിനിമ യൂട്യൂബിൽ അപ്ലോഡ് ചെയ്യാൻ വിവേക് അഗ്നിഹോത്രിയോട് ബിജെപി ആവശ്യപ്പെടണം.എന്നാൽ എല്ലാവർക്കും ഇത് സൗജന്യമായി കാണാനാകുമെന്ന് അദ്ദേഹം പറഞ്ഞു.നിയമസഭാ ബജറ്റ് സമ്മേളനത്തിലാണ് കെജ്രിവാളിന്റെ പരാമർശം.

കശ്മീരി പണ്ഡിറ്റുകളുടെ പേരിൽ ചിലർ കോടികൾ സമ്പാദിച്ചിട്ടുണ്ടെന്നും നിങ്ങൾക്ക് പോസ്റ്ററുകൾ ഒട്ടിക്കാൻ മാത്രമേ കഴിയൂവെന്നും നിയമസഭ സമ്മേളനം അഭിസംബോധന ചെയ്യവേ അദ്ദേഹം ആരോപിച്ചു.

ബിഹാർ, മദ്ധ്യപ്രദേശ്, ഹരിയാന, ഉത്തർപ്രദേശ്, ഗുജറാത്ത്, ത്രിപുര, ഗോവ, ഉത്തരാഖണ്ഡ് എന്നിവയുൾപ്പെടെ നിരവധി സംസ്ഥാനങ്ങളിൽ ദ കശ്മീർ ഫയൽസ് എന്ന ചിത്രം നികുതിരഹിതമാക്കിയിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് തലസ്ഥാനത്തും സിനിമ നികുതി രഹിതമാക്കണമെന്ന നിർദ്ദേശം ബിജെപി മുന്നോട്ട് വെച്ചത്. അതേസമയം കെജ്രിവാളിന്റെ പരാമർശത്തെ വിമർശിച്ച് നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്.

കശ്മീർ പണ്ഡിറ്റുകളുടെ ജീവിതവും യാതനകളും തുറന്ന് പറയുന്ന ചിത്രമാണ് ദ കശ്മീർ ഫയൽ. യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ള ദ കശ്മീർ ഫയൽസ് വിവേക് അഗ്‌നിഹോത്രിയാണ് സംവിധാനം ചെയ്തിരിക്കുന്നത്. രണ്ട് മണിക്കൂറും 50 മിനിറ്റാണ് ചിത്രത്തിന്റെ ദൈർഘ്യം. ചിത്രത്തിൽ മിഥുൻ ചക്രവർത്തി, അനുപം ഖേർ, ദർശൻ കുമാർ, പല്ലവി ജോഷി, ചിന്മയി മാണ്ട്‌ലേകർ, പുനീത് ഇസ്സർ, പ്രകാശ് ബേലവാടി, അതുൽ ശ്രീവാസ്തവ, മൃണാൽ കുൽക്കർണി പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്.

Related Articles

Back to top button