Auto

ടെസ്ലയുടെ പ്രവേശനത്തിന് മുൻപേ എതിരാളി; ട്രൈറ്റൺ ഇന്ത്യയിലേക്ക്

“Manju”

ടെസ്ലയുടെ പ്രവേശനത്തിന് മുൻപേ എതിരാളി; ട്രൈറ്റൺ ഇന്ത്യയിലേക്ക്
ടെസ്ലയുടെ പ്രധാന എതിരാളിയായ ട്രൈറ്റൺ ഇവി ഇന്ത്യയിലെ ആദ്യ നിർമ്മാണ യൂണിറ്റ് ഗുജറാത്തിൽ സ്ഥാപിക്കുമെന്ന് റിപ്പോർട്ട്. 600 ഏക്കറിലധികം വരുന്ന സ്ഥലത്ത് മൂന്ന് ദശലക്ഷം ചതുരശ്ര അടി വിസ്തീർണ്ണത്തിലുള്ള പ്ലാന്റാണ് നിർമ്മിക്കുന്നതെന്ന് ട്രൈറ്റൺ സ്ഥാപകനും സിഇഒയുമായ ഹിമാൻഷു പട്ടേൽ അറിയിച്ചു.

ടെസ്ലയുടെ ഇന്ത്യൻ പ്രവേശനം അനിശ്ചിതത്വത്തിൽ തുടരുമ്പോഴാണ് ട്രൈറ്റണിന്റെ പ്രഖ്യാപനം. ഹൈദരാബാദിന് സമീപമുള്ള സഹീറാബാദിൽ ഇലക്ട്രിക് വാഹനങ്ങളുടെ നിർമ്മാണ പ്ലാന്റ് സ്ഥാപിക്കുമെന്നാണ് നിർമ്മാതാക്കൾ ആദ്യം പ്രഖ്യാപിച്ചിരുന്നത്. എന്നാൽ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച ഇവി നയം നടപ്പാക്കുന്ന സംസ്ഥാനങ്ങളിൽ ഒന്നാണ് ഗുജറാത്ത്. ഈ കാരണത്താലാണ് നിർമ്മാണ പ്ലാന്റ് സംസ്ഥാനത്ത് സ്ഥാപിക്കാൻ തീരുമാനിച്ചതെന്നും നിർമ്മാതാക്കൾ വ്യക്തമാക്കി.

സഹീരാബാദിൽ നിർമ്മിക്കുന്ന പ്ലാന്റിൽ മാത്രമേ നിർമ്മാതാക്കളുടെ 8-സീറ്റ് എസ് യുവിയായ എച്ച് നിർമ്മിക്കൂ എന്നാണ് മുൻപ് പ്രഖ്യാപിച്ചിരുന്നത്. മോഡൽ എച്ചിൽ 200kWh ബാറ്ററി പായ്‌ക്ക് ഉണ്ടായിരിക്കുമെന്നാണ് കമ്പനി അറിയിച്ചത്. ഒറ്റ ചാർജിൽ 1,200 കിലോമീറ്റർ ദൂരം പിന്നിടാൻ കഴിയും. ആയിരം കിലോമീറ്ററിലധികം ദൂരപരിധിയുള്ള ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് കാറാണിത്. മോഡൽ എച്ച് ബാറ്ററി ഹൈപ്പർ ചാർജറിന്റെ സൗകര്യത്തോടെ വരുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. അതിനാൽ ഹൈപ്പർ ചാർജർ ഉപയോഗിച്ച് ഇത് വെറും രണ്ട് മണിക്കൂറിനുള്ളിൽ പൂർണ്ണമായും ചാർജ് ചെയ്യാൻ സാധിക്കും.

ഇന്ത്യയിൽ ഇലക്ട്രിക് കാറുകളും പിക്ക്അപ്പ് ട്രക്കുകളും നിർമ്മിക്കാനാണ് ട്രൈറ്റൺ പദ്ധതിയിടുന്നത്. ഇന്ത്യയ്‌ക്കും പുറത്തുമായി ഇതിന്റെ വിപണി വിപുലീകരിക്കുമെന്നും നിർമ്മാതാക്കൾ കൂട്ടിച്ചേർത്തു.

Related Articles

Back to top button