KeralaLatest

മണ്ണുമാന്തി കപ്പല്‍ മണ്ണില്‍ പുതഞ്ഞു

“Manju”

മട്ടാഞ്ചേരി: എന്‍ജിന്‍ നിലച്ചതിനെ തുടര്‍ന്ന് നിയന്ത്രണം നഷ്ടമായ മണ്ണുമാന്തി കപ്പല്‍ കൊച്ചി അഴിമുഖത്ത് മണ്ണില്‍ പുതഞ്ഞു. കപ്പല്‍ ഗതാഗതത്തിന് തടസ്സമില്ല. ഡ്രഡ്ജിംഗ് കോര്‍പ്പറേഷന്‍ ഒഫ് ഇന്ത്യ (ഡി.സി.ഐ) യുടെ ‘ഡി.സി 19’ എന്ന കപ്പലാണ് ഇന്നലെ വൈകിട്ട് അഞ്ചോടെ മണ്ണില്‍ ഉറച്ചത്. തുറമുഖത്ത് നിന്ന് ചെളിയുമായി പുറംകടലിലേക്ക് പോകവേയാണ് സംഭവം. തുറമുഖ ട്രസ്റ്റിന്റെ രണ്ട് ടഗ്ഗുകളെത്തി കപ്പലിനെ നീക്കാന്‍ നടത്തിയ ശ്രമം പരാജയപ്പെട്ടു.

എന്‍ജിന്‍ തകരാര്‍ പരിഹരിക്കാന്‍ ശ്രമം തുടങ്ങിയിട്ടുണ്ട്. നിയന്ത്രണം നഷ്ടപ്പെട്ടതോടെ കപ്പല്‍ നങ്കൂരമിട്ടതായും ആശങ്കകള്‍ ഒഴിവായതായും ഡി.സി.ഐ വൃത്തങ്ങള്‍ പറഞ്ഞു. തുറമുഖത്ത് ആറ് വര്‍ഷമായി ഡി.സി.ഐയാണ് കപ്പല്‍ചാല്‍ ആഴം കൂട്ടല്‍ പ്രവര്‍ത്തനം നടത്തുന്നത്. എസ്.ഐ. സാജുവിന്റെ നേതൃത്വത്തില്‍ കോസ്റ്റല്‍ പൊലീസ് സ്ഥിതിഗതികള്‍ വിലയിരുത്തുന്നുണ്ട്.

Related Articles

Back to top button