IndiaLatest

ഐപി എല്‍ ക്രിക്കറ്റ് പതിനഞ്ചാം സീസണ് നാളെ തുടക്കം

“Manju”

ഐപിഎല്‍ ക്രിക്കറ്റ് പതിനഞ്ചാം സീസണ് നാളെ തുടക്കമാകും. ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്സ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സുമായി ഏറ്റുമുട്ടും.10 ടീമുകള്‍ ഉള്‍പ്പെടുന്ന ഇത്തവണത്തെ സീസണില്‍ 70 ലീഗ് മത്സരങ്ങളടക്കം 74 മത്സരങ്ങളാണ് ഉണ്ടാകുക.

10 ടീമുകളെ അഞ്ചു വീതമുള്ള രണ്ട് ഗ്രൂപ്പുകളായി തിരിച്ചാണ് ഇത്തവണ മത്സരങ്ങള്‍. മുംബൈ ഇന്ത്യന്‍സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്, രാജസ്ഥാന്‍ റോയല്‍സ്, ഡല്‍ഹി ക്യാപ്പിറ്റല്‍സ്, ലഖ്നൗ സൂപ്പര്‍ ജയന്റ്സ് എന്നീ ടീമുകള്‍ ഗ്രൂപ്പ് എയിലും ചെന്നൈ സൂപ്പര്‍ കിങ്സ്, സണ്‍റൈസേഴ്സ് ഹൈദരാബാദ്, റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍, പഞ്ചാബ് കിങ്സ്, ഗുജറാത്ത് ടൈറ്റന്‍സ് ടീമുകള്‍ ഗ്രൂപ്പ് ബിയിലുമാണ്.

ഓരോ ടീമും കിരീടം നേടിയതിന്റെയും , ഫൈനല്‍ കളിച്ചതിന്റെയും അടിസ്ഥാനത്തിലാണ് ഗ്രൂപ്പുകളിലായി തിരിച്ചത്. ഓരോ ഗ്രൂപ്പിലെയും ടീമുകള്‍ അതത് ഗ്രൂപ്പിലെ ബാക്കി നാല് ടീമുകളുമായി ഹോം, എവേ മത്സരങ്ങള്‍ കളിക്കും. ഏകീകരിച്ച ഒരൊറ്റ പോയന്റ് ടേബിളായിരിക്കും ഇതിനായി ഉണ്ടാവുക. ഓരോ ടീമും സീഡിങ് പ്രകാരം അടുത്ത ഗ്രൂപ്പിലെ അതേ സ്ഥാനത്തുള്ള ടീമുമായി രണ്ടു മത്സരങ്ങള്‍ വീതം കളിക്കണം. ഇതിനൊപ്പം ശേഷിച്ച ടീമുകളുമായി ഓരോ മത്സരം വീതവും ഉണ്ടാകും. ഇത്തരത്തില്‍ ഓരോ ടീമിനും 14 മത്സരങ്ങള്‍ വീതമാകും ഉണ്ടാകുക.

Related Articles

Back to top button