Latest

നിംബൂസ് നാരങ്ങാവെള്ളമോ അതോ പഴച്ചാറോ?: ഹർജി സുപ്രീം കോടതിയിൽ

“Manju”

ന്യൂഡൽഹി: പ്രമുഖ ശീതള പാനീയമായ നിംബൂസ് ലെമനേഡാണോ( നാരങ്ങാവെള്ളം) അതോ പഴച്ചാറാണോ എന്ന കാര്യത്തിൽ സുപ്രീം കോടതി ഇടപെടൽ. ഇക്കാര്യത്തിൽ സുപ്രീംകോടതി അന്തിമ തീരുമാനമെടുക്കും. കോടതിവിധി വരുന്നതോടെ നിംബൂസിനുള്ള എക്‌സൈസ് ഡ്യൂട്ടി എത്രയാണെന്ന് സംബന്ധിച്ച് തീരുമാനമാകും.

ജസ്റ്റിസുമാരായ എം.ആർഷാ, ബി.വി നാഗരത്‌ന എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹർജിയിൽ വാദം കേൾക്കുക. 2015ലാണ് നിംബൂസ് ഏത് വിഭാഗത്തിലാണ് ഉൾപ്പെടുന്നതിനെ ചൊല്ലി കേസ് സുപ്രീം കോടതിയിൽ ഫയൽ ചെയ്യുന്നത്. ആരാധനാ ഫുഡ്‌സ് എന്ന സ്ഥാപനമാണ് ഹർജി ഫയൽ ചെയ്തത്.

സുപ്രീം കോടതി വിധി വരുന്നതോടെ നിംബൂസ് ഏത് വിഭാഗത്തിൽപ്പെടുന്നു എന്നതിൽ മാറ്റം വന്നേയ്‌ക്കും. നിംബൂസ് ലെമനേഡ് ആണെന്നും പഴച്ചാറ് എന്ന വിഭാഗത്തിലാണ് ഇത് നിലവിൽ ഉൾപ്പെട്ടിരിക്കുന്നതെന്നും കാണിച്ചാണ് ഹർജി ഫയൽ ചെയ്തത്. 2013ലാണ് പെപ്‌സികോ നിംബൂസിനെ പുറത്തിറക്കിയത്.

നിലവിൽ നിംബൂസിലെ പഴച്ചാറ് വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. അലഹബാദ് ബെഞ്ചിന്റെ തീരുമാനപ്രകാരമാണിത്. യഥാർത്ഥ നാരങ്ങാനീരിൽ നിന്നുള്ള പാനീയം എന്ന നിലയിലാണ് വിപണിയിലെത്തിച്ചത്. പിന്നാലെയാണ് ഏത് വിഭാഗത്തിലാണ് ഉൾപ്പെടുന്നതെന്നതിനെ കുറിച്ച് ചർച്ചകൾ ആരംഭിച്ചത്.

Related Articles

Back to top button