IndiaLatest

ആര്‍ആര്‍ആര്‍ കണ്ട് കൊണ്ടിരിക്കെ ആരാധകന്‍ മരിച്ചു

“Manju”

അനന്തപൂര്‍; എസ്‌എസ് രാജമൗലി സംവിധാനം ചെയ്ത ആര്‍ആര്‍ തിയേറ്ററിലിരുന്ന് കാണുകയായിരുന്ന യുവാവ് മരിച്ചു. 30 കാരനായ ഒബുലേസുവാണ് സിനിമ കാണുന്നതിനിടെ ഹൃദയാഘാതം വന്ന് മരിച്ചത്. അനന്തപൂരിലെ എസ് വി മാക്‌സിലാണ് സംഭവം.സിനിമ കാണുന്നതിനിടെ യുവാവിന് അനക്കമില്ലാതെയാവുകയായിരുന്നു. തുടര്‍ന്ന് സുഹൃത്തുക്കള്‍ ആശുപത്രിയിലേക്ക് കൊണ്ടു പോയെങ്കിലും വഴിയില്‍ വെച്ച്‌ മരിക്കുകയായിരുന്നു. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

എസ്‌എസ് രാജമൗലി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ജൂനിയര്‍ എന്‍ടിആര്‍, രാംചരണ്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തിയത്. അജയ് ദേവ്ഗണ്‍, ആലിയ ഭട്ട്, ഒലിവിയ മോറിസ്, റേ സ്റ്റീവെന്‍സണ്‍, അലിസണ്‍ ഡൂഡി തുടങ്ങിയ താരങ്ങളും രാജമൗലിയുടെ അച്ഛന്‍ കെ വി വിജയേന്ദ്ര പ്രസാദ് തിരക്കഥയൊരുക്കുന്ന ‘ആര്‍ആര്‍ആറി’ല്‍ അഭിനയിക്കുന്നു.

Related Articles

Back to top button