InternationalLatest

തമ്മിലടിച്ച്‌ റഷ്യന്‍ സെെന്യം; സ്വന്തം കമാന്‍ഡറെ ടാങ്കര്‍ കയറ്റി കൊലപ്പെടുത്തി

“Manju”

കീവ്: യുക്രെയിനില്‍ ആക്രമണം നടത്തുന്ന റഷ്യയുടെ ഒരു ആ‌ര്‍മി കമാന്‍ഡര്‍ സ്വന്തം സൈന്യത്താല്‍ കൊല്ലപ്പെട്ടു.
റഷ്യയുടെ 37-ാമത് മോട്ടോര്‍ റൈഫിള്‍ ബ്രിഗേഡിലെ കേണല്‍ മെഡ്‌വെചെക്ക് ആണ് കൊല്ലപ്പെട്ടത്. യൂണിറ്റിലെ അപകടങ്ങളില്‍ അസ്വസ്ഥരായ സൈന്യം സ്വന്തം കേണലിനെ കൊലപ്പെടുത്തിയെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.
സെെന്യം ടാങ്കര്‍ കയറ്റി കമാന്‍ഡറെ കൊന്നുവെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍. ടാങ്കര്‍ കയറ്റിയിറക്കിയതോടെ ഇരു കാലുകള്‍ക്കും ഗുരുതരമായി പരിക്കേറ്റ കമാന്‍ഡറെ ഉടന്‍ തന്നെ ബെലൂറസിലെ ആശുപത്രിയിലേയ്ക്ക് മാറ്റിയിരുന്നു. എന്നാല്‍ കമാന്‍‌ഡര്‍ ഇപ്പോഴും ജീവനോടെയുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.
അതേസമയം കമാന്‍ഡറെ സെെന്യം കൊലപ്പെടുത്തിയതല്ല, മറിച്ച്‌ യുദ്ധത്തിനിടെയുണ്ടായ മുറിവുകളാണ് മരണകാരണമെന്ന റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നുണ്ട്. 15,000 ത്തോളം റഷ്യന്‍ സെെനികര്‍ യുക്രെയിനിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടുവെന്നാണ് നാറ്റോയുടെ കണക്കുകള്‍ സൂചിപ്പിക്കുന്നത്.

Related Articles

Back to top button