LatestThiruvananthapuram

സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന കായികതാരങ്ങള്‍ക്കുള്ള പെന്‍ഷന്‍

“Manju”

സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന കായികതാരങ്ങള്‍ക്കുള്ള പെന്‍ഷന്‍ പദ്ധതിയിലൂടെ സംസ്ഥാന സര്‍ക്കാ തണലാവുകയാണെന്ന് കായിക മന്ത്രി വി അബ്ദുറഹ്മാന്‍. അവകാശ കായികതാര പെന്‍ഷന്‍ കമ്മിറ്റി പുതുതായി 80 പേര്‍ക്ക് കൂടി പെന്‍ഷന്‍ നല്‍കാനുള്ള തീരുമാനം കൈക്കൊണ്ടുവെന്നും മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

മന്ത്രിയുടെ കുറിപ്പ്
ഒരുകാലത്ത് കേരളത്തിന്റെ അഭിമാനമായിരുന്ന ഒട്ടേറെ കായിക താരങ്ങള്‍ക്ക് തണലേകി ഇടതുപക്ഷ സര്‍ക്കാര്‍. നമ്മളെ ആവേശം കൊള്ളിച്ച ഒട്ടേറെ പ്രകടനങ്ങള്‍ക്ക് ശേഷം വിസ്മൃതിയില്‍ ആണ്ട് പോയവരാണവര്‍. ഇന്ന് ജീവിത പ്രയാസങ്ങളില്‍ അവര്‍ക്ക് നാം താങ്ങാവുകയാണ്. അവകാശ കായികതാര പെന്‍ഷന്‍ കമ്മിറ്റി പുതുതായി 80 പേര്‍ക്ക് കൂടി പെന്‍ഷന്‍ നല്‍കാനുള്ള തീരുമാനം കൈക്കൊണ്ടു. നേരത്തേ അപേക്ഷ നല്‍കിയ 11 പേര്‍ക്കും ഈ വര്‍ഷം അപേക്ഷ നല്‍കിയ 69 പേര്‍ക്കുമാണ് പെന്‍ഷന്‍ അനുവദിച്ചത്.

നിലവില്‍ 78 പേര്‍ക്ക് പെന്‍ഷന്‍ നല്‍കി വരുന്നുണ്ട്. പുതിയ പേരുകള്‍ കൂടി അംഗീകരിച്ചതോടെ പെന്‍ഷന് അര്‍ഹതയുള്ളവരുടെ എണ്ണം 158 ആയി. ഈ സര്‍ക്കാര്‍ വന്ന ശേഷം പെന്‍ഷന്‍ 1300 രൂപയായി വര്‍ദ്ധിപ്പിച്ചിരുന്നു. പെന്‍ഷന് അപേക്ഷിക്കാനുള്ള വരുമാന പരിധി 20000 രൂപയായിരുന്നത് ഒരു ലക്ഷമായി ഉയര്‍ത്തുകയും ചെയ്തു. അതോടെ കൂടുതല്‍ പേര്‍ക്ക് പെന്‍ഷന്‍ ലഭിക്കാന്‍ അവസരം ഒരുങ്ങി. പെന്‍ഷന്‍ കമ്മിറ്റി യോഗത്തില്‍ കായിക-യുവജന കാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍, സ്‌പോട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് മേഴ്‌സി കുട്ടന്‍ തുടങ്ങിയവരും പങ്കെടുത്തു.

Related Articles

Back to top button