KeralaLatest

എയര്‍ സലാലയില്‍നിന്ന് കോഴിക്കോട്ടേക്ക്​ സര്‍വീസ്​ ആരംഭിക്കുന്നു

“Manju”

സലാല: ഒമാന്റെ ബജറ്റ് വിമാന കമ്പനിയായ സലാം എയര്‍ സലാലയില്‍നിന്ന് കോഴിക്കോട്ടേക്ക് നേരിട്ട് സര്‍വീസ് ആരംഭിക്കുന്നു.
വെള്ളിയാഴ്ചകളില്‍ രാവിലെ 10.25ന് സലാലയില്‍നിന്ന് പുറപ്പെടുന്ന വിമാനം വൈകീട്ട് 4.10ഓടെ കോഴിക്കോട് എത്തും. 4.55ന് കോഴിക്കോട്ടുനിന്ന് തിരിക്കുന്ന വിമാനം ഒമാന്‍ സമയം 8.05നാണ് സലാലയില്‍ എത്തിച്ചേരുക. ഞായറാഴ്ചകളില്‍ ഉച്ച കഴിഞ്ഞ് 3.20ന് സലാലയില്‍നിന്ന് പുറപ്പെടുന്ന വിമാനം രാത്രി 9.05നാണ് കോഴിക്കോട് എത്തുക.
രാത്രി 9.50ന് കോഴിക്കോട്ടുനിന്ന് തിരിക്കുന്ന വിമാനം രാത്രി ഒന്നിന്​ സലാലയില്‍ എത്തും. സലാല-കോഴിക്കോട് സെക്ടറില്‍ 65 റിയാലാണ് ടിക്കറ്റ്​ നിരക്ക്. കോഴിക്കോട്-സലാല 122 റിയാലാണ് നിരക്ക്. നാട്ടില്‍നിന്ന് സലാലയിലേക്ക് വരാന്‍ കാത്തിരിക്കുന്ന കുടുംബങ്ങള്‍ക്ക് വലിയ ആശ്വാസം നല്‍കുന്നതല്ല ഈ നിരക്ക്.
നിലവില്‍ എയര്‍ ഇന്ത്യ എക്സ്പ്രസ് മാത്രമാണ് സലാലയില്‍നിന്ന് കോഴിക്കോട്ടേക്ക് നേരിട്ട് സര്‍വിസ് നടത്തുന്നത്. സലാം എയര്‍ സര്‍വിസ് പ്രഖ്യാപിച്ചതിനാല്‍ എയര്‍ ഇന്ത്യ എക്സ് പ്രസ് നിരക്ക് കുറക്കാന്‍ നിര്‍ബന്ധിതരായേക്കുമെന്ന് ട്രാവല്‍ ആന്‍ഡ്​ ടൂറിസം വിദഗ്ധനും അല്‍ ഫവാസ് ട്രാവല്‍സ് എം.ഡിയുമായ കെ. സൈനുദ്ദീന്‍ പറഞ്ഞു.
റമദാനും സ്കൂള്‍ സീസണും വരുന്ന കാലയളില്‍ ആരംഭിച്ച ഈ സര്‍വിസ് പ്രവാസികള്‍ക്ക് ഏറെ ഗുണകരമാവും. സലാം എയര്‍ ഇതോടൊപ്പം മസ്കത്ത് വഴി തിരുവനന്തപുരത്തേക്കും സര്‍വിസ് പ്രഖ്യാപിച്ചിട്ടുണ്ട്. ഏതാണ്ട് കോഴിക്കോടിന് സമാനമായ നിരക്കാണ് തിരുവനന്തപുരത്തേക്കുമുള്ളത്. ഇതാദ്യമായാണ് സലാം എയര്‍ സലാലയില്‍നിന്ന് കോഴിക്കോട്ടേക്ക് നേരിട്ട് വിമാന സര്‍വിസ് നടത്തുന്നത്. നേരത്തെ ഒമാന്‍ എയര്‍ ആരംഭിച്ചിരുന്നെങ്കിലും ഇടക്ക് വെച്ച്‌ നിര്‍ത്തി.

Related Articles

Back to top button