ClimateKeralaWeather

ഇടി മിന്നലോട് കൂടി കനത്ത മഴയ്‌ക്ക് സാധ്യത; രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

“Manju”

തിരുവനന്തപുരം : കേരളത്തിൽ ഈ മാസം 30 വരെ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്‌ക്ക് സാധ്യത. ഇതിന്റെ ഭാഗമായി രണ്ട് ജില്ലകളിൽ കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തെക്ക് കിഴക്കൻ അറബിക്കടലിനും ലക്ഷദ്വീപിനും സമീപത്തായി ചക്രവാത ചുഴി നിലനിൽക്കുന്നതിനാലാണ് മഴയ്‌ക്ക് സാധ്യത.

ഇടുക്കി, പാലക്കാട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലീമീറ്റർ മുതൽ 115.5 മില്ലീമീറ്റർ വരെ നഴ ലഭിക്കാൻ സാധ്യതയുണ്ട്. ഇടിമിന്നൽ ജാഗ്രത പാലിക്കണമെന്നും അറിയിപ്പുണ്ട്.

അതേസമയം കേരളം കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല.

Related Articles

Back to top button