KeralaLatest

തെയ്യാലയിൽ സത്സംഗത്തിന് തിരിതെളിഞ്ഞു.

“Manju”

താനൂർ (മലപ്പുറം) : ശാന്തിഗിരി ആശ്രമം തെയ്യാല ബ്രാഞ്ചിൽ സത്സംഗത്തിന് തിരിതെളിഞ്ഞു. ഇരുപത്തിമൂന്നാമത് നവഒലി ജ്യോതിർദിന ആഘോഷത്തിന്റെ ജില്ലാതല ആഘോഷപരിപാടികളുടെ ഭാഗമായിട്ടാണ് തെയ്യാലയിൽ സത്സംഗം നടക്കുന്നത്.  ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാന തപസ്വിയുടെ അദ്ധ്യക്ഷതയിൽ ആരംഭിച്ച സത്സംഗത്തിന്  ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി തിരിതെളിച്ചു.  ഓർഗനൈസിംഗ് സെക്രട്ടറി സ്വാമി ഗുരുമിത്രൻ ജ്ഞാന തപസ്വി, ആർട്സ് & കൾച്ചർ ഇൻചാർജ് സ്വാമി ജനനന്മ ജ്ഞാനതപസ്വി, സ്വാമി ചിത്തശുദ്ധൻ ജ്ഞാനതപസ്വി, സ്വാമി ജനപുഷ്പൻ ജ്ഞാതപസ്വി, സ്വാമി ജനസമ്മതൻ ജ്ഞാനതപസ്വി, സ്വാമി ജനപ്രിയൻ ജ്ഞാനതപസ്വി തുടങ്ങിയവർ സത്സംഗത്തിൽ പങ്കെടുക്കും . രാവിലെ 8 മണിക്ക് ആരംഭിച്ച സത്സംഗം വൈകിട്ട് 6 ന് സമാപിക്കും.

സ്വാമി സ്നേഹാത്മ ജ്ഞാന തപസ്വിയുടെ നേതൃത്വത്തിൽ ഭക്തിഗാനസുധയും ഉണ്ടാകും. ഏകദിന സത്സംഗത്തിൽ ജില്ലയിലെ വിവിധ ഏരിയകളിൽ നിന്നുള്ള ഗുരുഭക്തരാണ് പങ്കെടുക്കുന്നത്.

Related Articles

Back to top button