KeralaLatest

സേവ് ദ ഡേറ്റ് വീഡിയോയ്‌ക്കിടെ വെള്ളത്തില്‍ മുങ്ങി യുവതിയും യുവാവും

“Manju”

വിവാഹ വീഡിയോയും അതിന് മുന്‍പുള്ള സേവ് ദ ഡേറ്റും എല്ലാം വ്യത്യസ്തമായി അവതരിപ്പിക്കുന്നവരാണ് പുതിയ തലമുറ. വിവാഹ ഡേറ്റ് തീരുമാനിച്ച അന്ന് മുതല്‍ എങ്ങനെ സേവ് ദ ഡേറ്റ് വ്യത്യസ്തമാക്കണം എന്ന് ചിന്തിച്ചിരിക്കുന്നവരാകും ഏറെയും. അത്തരത്തില്‍ വ്യത്യസ്തമായൊരു വീഡിയോ പ്ലാന്‍ ചെയ്തവര്‍ക്ക് ലഭിച്ച അതിലും വ്യത്യസ്തമായൊരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

യുവതിയെ വെള്ളത്തില്‍ നിന്നും എടുത്തുയര്‍ത്തുന്ന യുവാവിനെയാണ് വീഡിയോയില്‍ കാണാനാവുക. എന്നാല്‍ പ്രതീക്ഷിക്കാതെ കാര്യങ്ങള്‍ കൈവിട്ട് പോവുകയായിരുന്നു. വധുവിനെ എടുത്തുയര്‍ത്തുന്നതിനിടെ വരന്റെ ബാലന്‍സ് തെറ്റുന്നതാണ് പിന്നീട് കണ്ടത്. പെട്ടന്ന് പുഴയിലേക്ക് ഇരുവരും മറിയുകയായിരുന്നു. വെള്ളത്തിലേക്ക് മറിയുന്ന യുവാവിനെ രക്ഷപെടുത്താന്‍ എന്ത് ചെയ്യണമെന്ന് അറിയാതെ അമ്ബരക്കുകയാണ് യുവതിയും.

രണ്ട് പേരും പരിക്കുകള്‍ ഒന്നും തന്നെ ഇല്ലാതെ രക്ഷപെട്ടതായാണ് വിവരം. കഴിഞ്ഞ കുറച്ച്‌ ദിവസമായി ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നുണ്ട്. വീഡിയോ എവിടെ നിന്നുള്ളതാണെന്നോ ആരാണ് വീഡിയോയില്‍ ഉള്ളതെന്നോ വ്യക്തമല്ല. വീഡിയോ എടുക്കുന്നവരും അത് ചിത്രീകരിക്കുന്നവരും മുന്‍കരുതലുകള്‍ ഇല്ലാതെ ഇറങ്ങി തിരിക്കരുതെന്നാണ് ഈ വീഡിയോ നല്‍കുന്ന സൂചന.

2020ല്‍ ഒരു പ്രീവെഡിങ് ഫോട്ടോഷൂട്ടില്‍ വരനും വധുവും മരണപ്പെട്ടിരുന്നു. ദാരുണമായ അപകടത്തില്‍, കാവേരി നദിയില്‍ കുട്ടവള്ളം മറിഞ്ഞ് ചന്ദ്രു (28), ശശികല (20) എന്നിവരാണ് മരിച്ചത്. നവംബര്‍ 22നായിരുന്നു ഇവരുടെ വിവാഹം നിശ്ചയിച്ചിരുന്നത്. തലക്കാടിന് സമീപം ഇരുവരും ഫോട്ടോഷൂട്ടിന് വേണ്ടി നദിയിലേക്കിറങ്ങിയതിന് ശേഷമാണ് അപകടമുണ്ടായത്.

 

 

Related Articles

Back to top button