IndiaLatest

ഇന്ത്യയിലെ ആദ്യ സ്റ്റീല്‍ റോഡ് ഗുജറാത്തില്‍

“Manju”

സൂറത്ത് : ഇന്ത്യയിലെ ആദ്യ സ്റ്റീല്‍ റോഡ് ഗുജറാത്തില്‍ നിര്‍മ്മിച്ചു. സൂറത്തിലെ ഹാസിറ ഇന്‍ഡസ്ട്രിയല്‍ ഏരിയയിലാണ് പരീക്ഷണാടിസ്ഥാനത്തില്‍ ആദ്യ സ്റ്റീല്‍ റോഡ് നിര്‍മ്മിച്ചത്. ഇത്തരത്തില്‍, 1 കിലോമീറ്റര്‍ നീളമുള്ള റോഡും ആറുവരി പാതയുമാണ് നിര്‍മ്മിച്ചിരിക്കുന്നത്.

കൗണ്‍സില്‍ ഓഫ് സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ചും (സിഎസ്‌ഐആര്‍), സെന്‍ട്രല്‍ റോഡ് റിസര്‍ച് ഇന്‍സ്റ്റിറ്റ്യൂട്ടും (സിആര്‍ആര്‍ഐ) സ്റ്റീല്‍ ആന്‍ഡ് പോളിസി കമ്മിഷന്‍, നിതി ആയോഗ് എന്നിവയുടെ സഹായത്തോടെയാണ് റോഡ് നിര്‍മ്മിച്ചത്. ഒരു കിലോമീറ്റര്‍ നീളമുള്ള റോഡ് 100 ശതമാനം സംസ്കരിച്ച സ്റ്റീല്‍ കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്. മറ്റു റോഡുകളെ അപേക്ഷിച്ച്‌ ഈ റോ‍ഡിന് 30 ശതമാനം കനം കുറവാണ്.

മഴക്കാലത്ത് റോഡുകള്‍ക്ക് ഉണ്ടാകുന്ന കേടുപാടുകള്‍ തടയാന്‍ സ്റ്റീല്‍ റോഡിന് കഴിയുമെന്നാണ് വിലയിരുത്തല്‍. ഇതുവരെ, റോഡ് ശക്തമാണെന്ന് തെളിയിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള നിര്‍മ്മാണത്തിലൂടെ ഹൈവേകളും മറ്റു റോഡുകളും കൂടുതല്‍ ശക്തമാകുമെന്നും ചെലവ് 30 ശതമാനം കുറയുമെന്നും സിആര്‍ആര്‍ഐ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് സതീഷ് പാണ്ഡെ പറഞ്ഞു.

Related Articles

Back to top button