IndiaLatest

പ്രമോദ് സാവന്ത് ഗോവ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

“Manju”

പനാജി: ഗോവയിൽ  ഡോ. പ്രമോദ് സാവന്ത് രണ്ടാം വട്ടം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. തുടർച്ചയായി മൂന്നാം വട്ടവും അധികാരത്തിലെത്തിയ ബിജെപിയുടെ ദേശീയ മുഖമായി മാറിക്കഴിഞ്ഞ പ്രമോദ് സാവന്ത് ഡോ. ശ്യാമപ്രസാദ് മുഖർജി സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിലാണ് സത്യപ്രതിജ്ഞ ചെയ്തത്. പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത ചടങ്ങിൽ ഡോ. പ്രമോദ് സാവന്തിന് ഗവർണർ പി.എസ്. ശ്രീധരൻ പിള്ള സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രിയെക്കൂടാതെ എട്ടു മന്ത്രിമാരും ഇന്ന് സത്യപ്രതിജ്ഞ ചെയ്തു.

ഗോവയിലെ ബിജെപിയുടെ തുടർച്ചയായ മൂന്നാം വട്ടം അധികാരമേൽക്കൽ ചടങ്ങിന് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ.പി. നദ്ദ, ഹരിയാന മുഖ്യമന്ത്രി എം.എൽ.ഖട്ടാർ, കർണ്ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ എന്നിവരും സാക്ഷിയായി. കേന്ദ്രമന്ത്രിയും പിന്നീട് ഗോവയിൽ മുഖ്യമന്ത്രിയായിരിക്കേ  അന്തരിച്ച മനോഹർ പരീക്കറുടെ മരണ ശേഷം നടക്കുന്ന  ചടങ്ങ് എന്ന പ്രത്യേകതയും ഇന്നുണ്ട്.  പരീക്കറുടെ നിര്യാണത്തെ തുടർന്നാണ് പ്രമോദ് സാവന്തിനെ മുഖ്യമന്ത്രിയായി ബിജെപി നിശ്ചയിച്ചത്.

2008ൽ ആദ്യമായി തിരഞ്ഞെടുപ്പിൽ മത്സരിച്ച് തോറ്റെങ്കിലും സാവന്ത് 2012ൽ ആദ്യമായി നിയമസഭയിലെത്തി. 2017ൽ ജയം ആവർത്തിച്ചതോടെ മന്ത്രിസഭയുടെ ഭാഗമായി. 13-ാംമത് മുഖ്യമന്ത്രിയായി സാവന്ത് ചുമതലയേറ്റശേഷം പാർട്ടി 2022ൽ വീണ്ടും സാവന്തിൽ തന്നെ വിശ്വാസമർപ്പിക്കുകയായിരുന്നു.

Related Articles

Back to top button