InternationalLatest

ഇന്ത്യന്‍ നാവികസേനയുടെ അഡ്വാന്‍സ് ലൈറ്റ് ഹെലികോപ്റ്റര്‍ ശ്രീലങ്കയില്‍

“Manju”

കൊളംബോ ; ശ്രീലങ്കന്‍ വ്യോമസേനയിലേയും നാവികസേനയിലേയും വൈമാനികര്‍ക്ക്, കപ്പലുകളിലെ ഹെലികോപ്റ്റര്‍ ഓപ്പറേഷനുകള്‍ക്ക് പരിശീലനം നല്‍കാനായി ഇന്ത്യന്‍ നാവികസേനയുടെ അഡ്വാന്‍സ്ഡ് ലൈറ്റ് ഹെലികോപ്റ്റര്‍ (എഎല്‍എച്ച്‌) കാട്ടുനായകെയിലെ ശ്രീലങ്കന്‍ എയര്‍ബേസില്‍ എത്തി.

ശ്രീലങ്കന്‍ വ്യോമസേനാ വൈമാനികരെ ALH-ലേക്ക് പരിചയപ്പെടുത്തുന്നതിനും കോ-പൈലറ്റ് അനുഭവം നല്‍കുന്നതിനുമാണു ഒരാഴ്ച നീണ്ടുനില്‍ക്കുന്ന പരിശീലനം ആസൂത്രണം ചെയ്തിട്ടുള്ളത്. ശ്രീലങ്കന്‍ നാവികസേനയുടെ അഡ്വാന്‍സ്ഡ് ഓഫ്ഷോര്‍ പട്രോള്‍ വെസ്സല്‍ ആയ സയൂരാലയില്‍ പരിശീലന സംഘം വിപുലമായ ഡെക്ക് ലാന്‍ഡിംഗ് പരിശീലനം നടത്തി.

ഭാരത സര്‍ക്കാറിന്റെ ‘അയല്‍പക്കത്തിന് ആദ്യം’(‘Neighbourhood First’)എന്ന നയത്തിന്റെ ഭാഗമായി അയല്‍രാജ്യങ്ങള്‍ക്കിടയില്‍ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനുള്ള സംരംഭത്തിന് അനുസൃതമായാണ് ഈ പരിശീലന വിന്യാസം. കൂടാതെ, പരസ്പര പ്രവര്‍ത്തനക്ഷമതയ്ക്കും തടസ്സമില്ലാത്ത ഏകോപിപ്പിച്ച മാരിടൈം പ്രവര്‍ത്തനങ്ങള്‍ക്കും സഹായകകരമാകും ഈ പരിശീലനം. ഇരു രാജ്യങ്ങളിലെയും സായുധ സേനകള്‍ തമ്മിലുള്ള ഉയര്‍ന്ന തലത്തിലുള്ള ധാരണയും ഏകോപനവും, രണ്ട് അയല്‍ക്കാര്‍ തമ്മിലുള്ള സഹസ്രാബ്ദങ്ങള്‍ പഴക്കമുള്ള സൗഹൃദ ബന്ധത്തിലൂടെ നേടിയെടുത്ത അടുത്ത ബന്ധത്തെ കൂടുതല്‍ ശക്തിപ്പെടുത്തും.

Related Articles

Back to top button