KeralaLatest

എറണാകുളം വ്യാപാര മേഖല കൂടുതല്‍ സജീവമായി

“Manju”

എറണാകുളം ; പണിമുടക്കിന്റെ രണ്ടാം ദിവസം എറണാകുളം വ്യാപാര മേഖല കൂടുതല്‍ സജീവമായി. വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് കടകള്‍ തുറന്നത്. കട അടച്ചുള്ള ഹര്‍ത്താലിനേ ഇനി എതിര്‍ക്കുമെന്ന് വ്യാപാരി നേതാക്കളും കച്ചവടക്കാരും.

സംസ്ഥാനത്തെ മുഴുവന്‍ വ്യാപാരസ്ഥാപനങ്ങളും ഇന്ന് തുറന്നു പ്രവര്‍ത്തിക്കുമെന്നായിരുന്നു വ്യാപാരി വ്യവസായി ഏകോപന സമിതി ഇന്നലെ പ്രഖ്യാപിച്ചത്. ഇതിനേതുടര്‍ന്ന ഇന്നലെ അടഞ്ഞു കിടന്ന കൂടുതല്‍ കടകളും ഇന്നു തുറന്നത്. കൊച്ചി നഗരത്തിലേ ബ്രോഡ്വേയിലെ കടകള്‍ കൂടുതലും ഇന്ന് തുറന്നു. കട അടച്ചുള്ള ഹര്‍ത്താലിനേ ഇനി എതിര്‍ക്കു മെന്നും വ്യാപാരികളും നേതക്കന്‍മാരും പറയുന്നു. ഓട്ടോറിക്ഷകളും, കാറുകളും, സ്വകാര്യവാഹനങ്ങളും ഇന്നലെത്തെക്കാള്‍ കൂടുതല്‍ ഇന്ന് ഓടുന്നുണ്ട്.

Related Articles

Back to top button