IndiaLatest

ക്യാച്ച്‌ ദ റെയിന്‍ ക്യാമ്പെയ്ന്‍ : ഒന്നാം സ്ഥാനം നേടി തിരുവനന്തപുരം

“Manju”

ജലശക്തി അഭിയാന്‍ : ക്യാച്ച്‌ ദ റെയിന്‍ ക്യാമ്പെയ്ന്‍ 2022ല്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ ജില്ലകളില്‍ ഒന്നാം സ്ഥാനം തിരുവനന്തപുരം നേടി. മികച്ച സംസ്ഥാനം, ജില്ല, ഗ്രാമപഞ്ചായത്ത്, നഗര തദ്ദേശ സ്ഥാപനം എന്നിങ്ങനെ 11 വ്യത്യസ്ത വിഭാഗങ്ങളിലായി, സംസ്ഥാനങ്ങള്‍ക്കും സംഘടനകള്‍ക്കും വ്യക്തികള്‍ക്കും 57 പുരസ്കാരങ്ങളാണ് ജലശക്തി മന്ത്രാലയം സമ്മാനിച്ചത്.

ഭാവി തലമുറയ്ക്ക് വേണ്ടി ജലം സംരക്ഷിക്കേണ്ടത് ഓരോ പൌരന്റെയും കടമയാണെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് പറഞ്ഞു. മൂന്നാമത് ദേശീയ ജല പുരസ്കാരം ന്യൂഡല്‍ഹിയില്‍ വിതരണം ചെയ്യുകയായിരുന്നു അദ്ദേഹം. ജലപരിപാലനത്തിന് ഏകീകൃത മാനദണ്ഡവും, കേന്ദ്ര, സംസ്ഥാന ഗവണ്‍മെന്റുകളുടെ യോജിച്ച പ്രവര്‍ത്തനവും അനിവാര്യമാണെന്ന് രാഷ്ട്രപതി പറഞ്ഞു. ജലസംരക്ഷണത്തിനും പരിപാലനത്തിനും കേന്ദ്ര ഗവണ്‍മെന്റ് രാജ്യത്ത് സുപ്രധാന നടപടികളാണ് ആവിഷ്കരിച്ചിട്ടുള്ളതെന്നും രാഷ്ട്രപതി പറഞ്ഞു.

മികച്ച സംസ്ഥാനങ്ങളുടെ വിഭാഗത്തില്‍, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, തമിഴ്നാട് എന്നീ സംസ്ഥാനങ്ങള്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.

 

Related Articles

Back to top button