IndiaLatest

നെഗറ്റീവ് ചിന്തകള്‍ക്ക് ഇടമില്ല; യോഗി

“Manju”

രാജ്യത്ത് നെഗറ്റീവ് ചിന്തകള്‍ക്ക് ഇടമില്ലെന്നും പോസിറ്റീവിറ്റി കൈമാറുന്നവരെയും പുരോഗമന ചിന്തകള്‍ പ്രചരിപ്പിക്കുന്നവരെയുമാണ് ജനങ്ങള്‍ സ്വീകരിക്കുകയെന്നും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.അതിനാല്‍ സര്‍ക്കാറിനെനൊപ്പം പ്രവര്‍ത്തിച്ച്‌ ജനാധിപത്യത്തെ ശക്തിപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യുപിയില്‍ രണ്ടാം വട്ടം അധികാരത്തിലെത്തിയ ശേഷം നിയമസയില്‍ സംസാരിക്കവേയാണ് യോഗി പ്രതിപക്ഷത്തെ ഉപദേശിച്ചത്. തെരഞ്ഞെടുപ്പ് കാലത്തെ പ്രചാരണ വിഷയങ്ങള്‍ മുന്‍നിര്‍ത്തിയായിരുന്നു പരാമര്‍ശം.’തങ്ങളുടെ സാന്നിധ്യം കൊണ്ട് പ്രഭ ചൊരിഞ്ഞ നിരവധി പ്രമുഖ വ്യക്തിത്വങ്ങള്‍ ഇരുന്ന സഭയാണിത്. ഇന്ത്യയെ മുന്നോട്ടു കൊണ്ടുപോകുന്ന പുതിയ യുപിയെ സൃഷ്ടിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നതെന്നും യോഗി കൂട്ടിച്ചേര്‍ത്തും

Related Articles

Back to top button