InternationalLatest

മുങ്ങുന്ന താരങ്ങള്‍ക്ക് പണികിട്ടും…

“Manju”

മുംബൈ: ഇന്‍ഡ്യന്‍ പ്രീമിയര്‍ ലീഗ് (IPL) ലേലത്തില്‍ വലിയ തുകയ്‌ക്ക് വിറ്റുപോയതിന് ശേഷം ടൂര്‍ണമെന്റില്‍ നിന്ന് പിന്മാറുന്ന വിദേശ ക്രികറ്റ് താരങ്ങളുടെ എണ്ണം വര്‍ഷങ്ങളായി ക്രമാനുഗതമായി വര്‍ധിക്കുകയാണ്.ഇത്തരമൊരു സാഹചര്യത്തില്‍ ഇന്‍ഡ്യന്‍ ക്രികറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (BCCI), കൃത്യമായ കാരണമില്ലാതെ താരങ്ങള്‍ ഐപിഎലില്‍ നിന്ന് പുറത്താകുന്നത് തടയുന്ന നയം കൊണ്ടുവരാന്‍ ആലോചിക്കുകയാണ്. ഫ്രാഞ്ചൈസി ടീമുകളുമായി സംസാരിച്ചതിന് ശേഷമാണ് ബിസിസിഐ ഈ തീരുമാനമെടുത്തത്.

നടപടി….
ഒരു നിശ്ചിത വര്‍ഷത്തേക്ക് ഐ‌പി‌എലിലേക്ക് വരുന്നതില്‍ നിന്ന് തടയുന്ന അത്തരമൊരു സമഗ്ര നയം ഉണ്ടാകില്ലെന്നാണ് വിവരം. കേസ് അടിസ്ഥാനത്തില്‍ അന്വേഷണം നടത്തി തീരുമാനമെടുക്കും. ആദ്യം പരിശോധന നടത്തും, അതുവഴി കാരണം യഥാര്‍ഥമാണോ അല്ലയോ എന്ന് കണ്ടെത്താനാകും. മതിയായ കരണമല്ലെങ്കില്‍ വിലക്കും.

Related Articles

Back to top button