IndiaLatest

ബാങ്ക് ലോക്കറില്‍ എണ്‍പത്തിയഞ്ചുകാരന്‍ അകപ്പെട്ടു

“Manju”

ഹൈദരാബാദ് : ഒരു സിനിമയില്‍ സംഭവിക്കുന്ന കഥപോലെയായിരുന്നു ഹൈദരാബാദിലെ ഒരു ബാങ്കില്‍ കഴിഞ്ഞ ദിവസമുണ്ടായ സംഭവം. ഇവിടെ എണ്‍പത്തിയഞ്ചുകാരന്‍ ബാങ്കിലെ ലോക്കര്‍ മുറിയില്‍ ഒരു രാത്രി മുഴുവന്‍ അകപ്പെടുകയായിരുന്നു. അബദ്ധത്തില്‍ ബാങ്ക് ജീവനക്കാരനാണ് ഇയാളെ അതി സുരക്ഷയുള്ള ലോക്കറിനുള്ളിലിട്ട് പൂട്ടിയത്. ചൊവ്വാഴ്ച രാവിലെ ബാങ്ക് തുറന്നപ്പോഴാണ് ലോക്കര്‍ റൂമിനുള്ളില്‍ ജീവനക്കാര്‍ വൃദ്ധനെ കണ്ടെത്തിയത്.

വി കൃഷ്ണ റെഡ്ഡി എന്നയാള്‍ക്കാണ് ഈ ദുര്യോഗമുണ്ടായത്. ചൊവ്വാഴ്ച രാവിലെ ബാങ്ക് തുറന്നപ്പോഴാണ് ലോക്കര്‍ റൂമിനുള്ളില്‍ ജീവനക്കാര്‍ വൃദ്ധനെ കണ്ടെത്തിയത്. വി കൃഷ്ണ റെഡ്ഡി എന്നയാള്‍ക്കാണ് ഈ ദുര്യോഗമുണ്ടായത്. ജൂബിലി ഹില്‍സ് റോഡിലെ വസതിയില്‍ താമസിക്കുന്ന കൃഷ്ണ റെഡ്ഡി തിങ്കളാഴ്ച വൈകിട്ട് 4.30ഓടെയാണ് ബഞ്ചാര ഹില്‍സിലെ യൂണിയന്‍ ബാങ്ക് ശാഖയില്‍ പോയത്. ഇവിടെ ലോക്കറില്‍ സൂക്ഷിച്ച സാധനങ്ങള്‍ എടുക്കുവാനാണ് എത്തിയത്. എന്നാല്‍ ലോക്കറിനുള്ളിലേക്ക് ഇയാള്‍ക്ക് പോകാന്‍ അനുവാദം കൊടുത്ത ഉദ്യോഗസ്ഥര്‍ പിന്നീട് റെഡ്ഡിയുടെ കാര്യം മറക്കുകയായിരുന്നു. ബാങ്ക് അടയ്ക്കുന്ന സമയമായതിനാല്‍ സെക്യൂരിറ്റി ജീവനക്കാരന്‍ ബാങ്ക് പൂട്ടുകയും ചെയ്തു.

പ്രമേഹമുള്‍പ്പടെയുള്ള അസുഖങ്ങളുള്ള കൃഷ്ണ റെഡ്ഡി അതിനാല്‍ ഒരു രാത്രി മുഴുവന്‍ ബാങ്ക് ലോക്കറിനുള്ളില്‍ ചെലവഴിക്കാന്‍ നിര്‍ബന്ധിതനായി. ഒരു രാത്രിമുഴുവന്‍ ലോക്കര്‍ മുറിയില്‍ ചിലവഴിച്ച വൃദ്ധന്‍ അവശനിലയിലായിരുന്നു. പൊലീസ് എത്തി ഇയാളെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.

Related Articles

Back to top button