Latest

‘സയൻസ് ഫിയസ്റ്റ-2022’ ശാസ്ത്രപ്രതിഭാ അവാർഡ് ദാന ചടങ്ങ് നടത്തി

“Manju”

മനാമ : സയൻസ് ഇന്ത്യ ഫോറം ബഹ്റൈൻ, ഇന്ത്യൻ എംബസി, വിജയൻ ഭാരതി-ഇന്ത്യ എന്നിവയുടെ സഹകരണത്തോടെ ‘സയൻസ് ഫിയസ്റ്റ-2022’ ശാസ്ത്രപ്രതിഭാ അവാർഡ് ദാന ചടങ്ങ് വിജയകരമായി നടത്തി.

മാർച്ച 26 നു സീഫ് ഡിസ്ട്രിക്ടിലെ ഹോട്ടൽ റാമീ ഗ്രാൻഡിൽ നടന്ന സമ്മാനദാന ചടങ്ങളിൽ ഇന്ത്യൻ സ്ഥാനപതി പീയുഷ് ശ്രീ വാസ്തവ ടൈറ്റിൽ ജേതാക്കൾക്ക് ട്രോഫികളും മെറിറ്റ് സർട്ടിഫിക്കറ്റുകളും നൽകി. കൂടാതെ ബഹ്റൈൻ സയൻസ് ഇന്നൊവേഷൻ കോൺഗ്രസിലെ വിജയികൾക്കും അംബാസഡർ അവാർഡുകൾ സമ്മാനിച്ചു.

സയൻസ് ഇന്ത്യ ഫോറം പ്രസിഡന്റ് ഡോ. വിനോദ് മണിക്കര, പ്രൊഫ. ഡോ. ഷോക്കി മുഹമ്മദ് അൽ ദല്ലാൽ, റിസർച്ച് അഹ്ലിയ സർവകലാശാല ഫാക്കൽറ്റി ഡീൻ, എസ്‌ഐഎഫ് ഉപദേശക സമിതി അംഗം ഡോ. ബാബു രാമചന്ദ്രൻ, മറ്റ് പ്രമുഖ ശാസ്ത്ര പ്രൊഫഷണലുകൾ, ശാസ്ത്രപ്രതിഭകളുടെ രക്ഷിതാക്കൾ, സ്‌കൂൾ പ്രിൻസിപ്പൽമാർ, ചടങ്ങിൽ സയൻസ് കോർഡിനേറ്റർമാർ തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Back to top button