LatestThiruvananthapuram

മുഖ്യമന്ത്രിയുടെ എക്സലന്‍സ് പുരസ്‌കാരം വിതരണം ചെയ്തു

“Manju”

തിരുവനന്തപുരം ; സംസ്ഥാന തൊഴില്‍ വകുപ്പ് തൊഴിലാളി ക്ഷേമത്തിലും തൊഴില്‍ നിയമപാലനത്തിലും മികവ് പുലര്‍ത്തുന്ന മികച്ച തൊഴിലിടങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള മുഖ്യമന്ത്രിയുടെ എക്സലന്‍സ് പുരസ്‌കാരം വിതരണം ചെയ്തു. തിരുവനന്തപുരം മഹാത്മാ അയ്യങ്കാളി ഹാളില്‍ നടന്ന ചടങ്ങില്‍ പൊതുവിദ്യാഭ്യാസ തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി പുരസ്‌കാരം വിതരണം ചെയ്തു. വജ്ര അവാര്‍ഡ് നേടിയ 93 സ്ഥാപനങ്ങളില്‍ ഏറ്റവും മികച്ച 8 സ്ഥാപനങ്ങള്‍ മുഖ്യമന്ത്രിയുടെ എക്സലന്‍സ് അവാര്‍ഡും, 117 സാധനങ്ങള്‍ സുവര്‍ണ്ണ പുരസ്കാരവും ഏറ്റുവാങ്ങി.

ടെക്സ്റ്റൈല്‍ വിഭാഗത്തില്‍ കണ്ണൂര്‍ ലുലു സാരീസ് വജ്ര പുരസ്കാരത്തിന് അര്‍ഹരായി. ചെയര്‍മാന്‍ അബ്ദുല്‍ ഹമീദ്, മാനേജിങ് ഡയറക്ടര്‍ ഹബീബ് എന്നിവര്‍ പുരസ്കാരം ഏറ്റുവാങ്ങി.

Related Articles

Back to top button