EducationIndiaLatest

‘പരീക്ഷാ പേ’ ചര്‍ച്ചയില്‍ ;പ്രധാനമന്ത്രിയുമായി സംവദിക്കാന്‍ നന്ദിതയും നിവേദിതയും

“Manju”

കോട്ടയം: കണക്കുമായി കൂട്ടുകൂടിയ സഹോദരിമാര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ‘പരീക്ഷ പേ’ ചര്‍ച്ചാവേദിയില്‍ അദ്ദേഹത്തോട് സംവദിക്കാന്‍ അവസരം. കോട്ടയം കേന്ദ്രീയവിദ്യാലയത്തിലെ പതിനൊന്നാം ക്ലാസുകാരി ഡി.നന്ദിതയ്ക്കും ഏഴാം ക്ലാസുകാരി ഡി.നിവേദിതയ്ക്കുമാണ് ക്ഷണം.

വെള്ളിയാഴ്ച രാവിലെ ‘പരീക്ഷ പേ ‘ചര്‍ച്ചാ പരിപാടിയില്‍ പ്രധാനമന്ത്രി എത്തുമ്പോള്‍ അദ്ദേഹത്തെ നേരില്‍കണ്ട് ഇരുവരും വേദഗണിത രീതികള്‍ വിവരിക്കും. വിദ്യാര്‍ഥികള്‍ക്ക് ഗണിതം എളുപ്പമാക്കാന്‍ ലോക്ഡൗണ്‍ കാലത്ത് തങ്ങള്‍ ചെയ്ത പ്രവര്‍ത്തനങ്ങള്‍ വിവരിക്കും. ഇതിനോടകം ‘പരീക്ഷാ പേ’ ചര്‍ച്ചയുടെ വേദിയായ ന്യൂഡല്‍ഹി തല്‍ക്കതോറ സ്റ്റേഡിയത്തില്‍ ഇരുവരും തങ്ങളുടെ പഠനരീതികളുടെ വിവരണം പ്രദര്‍ശിപ്പിച്ചുകഴിഞ്ഞു.
ദേശീയ തലത്തില്‍, വിവിധ മേഖലകളില്‍ വ്യത്യസ്ത പ്രവര്‍ത്തനം നടത്തിയ 10 കുട്ടികളെയാണ് പ്രത്യേകമായി പ്രധാനമന്ത്രി ക്ഷണിച്ചിരിക്കുന്നത്. പുരാതന ഭാരതീയ ഗണിതരീതിയായ വേദഗണിതത്തില്‍ മികവ് കാണിച്ചതാണ് ഇവര്‍ക്ക് അവസരം വഴിതുറന്നത്. ലോക്ഡൗണ്‍ കാലത്ത് ഓണ്‍ലൈനായി കൂട്ടുകാരെ വേദഗണിതം പഠിപ്പിക്കാനായി ഇരുവരും ചേര്‍ന്ന് ആരംഭിച്ച ‘മാത്‌സ്‌ മെയ്ഡ് ഈസി’ ക്ലാസ് വലിയ ശ്രദ്ധനേടിയിരുന്നു. കണക്കിലെ കളികളും എളുപ്പവഴികളും ചേര്‍ന്ന പഠനരീതിയില്‍ ഒട്ടേറെപ്പേര്‍ ഇവര്‍ക്ക് കീഴില്‍ ഗണിതത്തെ പാട്ടിലാക്കി.

Related Articles

Back to top button