IndiaLatest

നിര്‍ദ്ദേശവുമായി കാലാവസ്ഥാ വകുപ്പ്

“Manju”

ന്യുഡല്‍ഹി: ചൂട് വര്‍ധിക്കുന്ന സാഹചര്യത്തില്‍ രാജ്യത്തെ ജനങ്ങളോട് പരമാവധി സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കാനാവശ്യപ്പെട്ട് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ്. അടുത്ത അഞ്ച് ദിവസങ്ങളില്‍ വടക്കുപടിഞ്ഞാറന്‍, മധ്യ- പടിഞ്ഞാറന്‍ ഇന്ത്യ എന്നിവിടങ്ങളില്‍ ഉഷ്ണതരംഗം വര്‍ധിക്കുന്നത് തുടരുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ഇതു സംബന്ധിച്ച്‌ തൊഴില്‍ മന്ത്രാലയത്തിനും വൈദ്യുതി മന്ത്രാലയത്തിനും അഗ്‌നിശമന സേനയ്ക്കും മുന്നറിയിപ്പ് നല്‍കിയതായും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശ്, കിഴക്കന്‍ രാജസ്ഥാന്‍, പശ്ചിമ മധ്യപ്രദേശ് എന്നിവിടങ്ങളില്‍ രൂക്ഷമായ താപനിലക്ക് സാധ്യതയുണ്ട്. ഏപ്രിലില്‍ താപനില സാധാരണ നിലയേക്കാള്‍ കൂടുതലായിരിക്കുമെന്നും ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് കൂട്ടിച്ചേര്‍ത്തു

Related Articles

Back to top button