Uncategorized

ഹൃദയത്തിന്റെ ഒറിജിനൽ സ്‌കോർ പുറത്തുവിട്ട് തിങ്ക് മ്യൂസിക്

“Manju”

മലയാളത്തിൽ അടുത്തകാലത്ത് ഏറ്റവും ഹിറ്റായി മാറിയ ചിത്രങ്ങളിൽ ഒന്നാണ് പ്രണവ് മോഹൻലാൽ നായകനായ ‘ഹൃദയം’. പാട്ടുകൾ കൊണ്ട് സമ്പന്നമായിരുന്ന ചിത്രം സംവിധാനം ചെയ്തത് വിനീത് ശ്രീനിവാസനായിരുന്നു. ഹൃദയം എന്ന ചിത്രത്തിന്റെ വിശേഷങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ ഇപ്പോഴും തരംഗമാകുന്നുണ്ട്. ഇപ്പോഴിതാ ഹൃദയത്തിന്റെ ഒറിജിനൽ സ്‌കോർ പുറത്തുവിട്ട വാർത്തകളാണ് സമൂഹമാദ്ധ്യമങ്ങളിൽ വൈറലാവുന്നത്.

തിങ്ക് മ്യൂസിക്കാണ് ചിത്രത്തിന്റെ ഒറിജിനൽ സ്‌കോർ പുറത്തുവിട്ടിരിക്കുന്നത്. ഹിഷാം അബ്ദുൾ വഹാബാണ് ചിത്രത്തിന്റെ സംഗീത സംവിധാനം. ചിത്രത്തിലെ എല്ലാ ഗാനവും ഒന്നിനൊന്ന് മെച്ചം തന്നെയായിരുന്നു. 15 പാട്ടുകളാണ് ഹൃദയത്തിലുണ്ടായിരുന്നത്.

അതേസമയം, ഹൃദയത്തിന്റെ ഹിന്ദി, തമിഴ്, തെലുങ്ക് റീമേക് അവകാശങ്ങൾ ധർമ്മ പ്രൊഡക്ഷൻസും, ഫോക്സ് സ്റ്റാർ സ്റ്റുഡിയോസും ചേർന്ന് സ്വന്തമാക്കിയിരുന്നു. നായകൻ പ്രണവ് മോഹൻലാൽ തന്നെയാണ് ഇക്കാര്യം സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ചത്.

മെറിലാൻഡ് സിനിമാസിന്റെ ബാനറിൽ വിശാഖ് സുബ്രഹ്മണ്യമായിരുന്നു നിർമ്മാണം. ജനുവരി 21നാണ് ചിത്രം തീയേറ്ററിൽ എത്തിയത്. ഫെബ്രുവരി 18ന് ചിത്രം ഹോട്ട്സ്റ്റാറിലുമെത്തി. അഞ്ച് വർഷത്തെ ഇടവേളയ്‌ക്ക് ശേഷം വിനീത് ശ്രീനിവാസന്റെ സംവിധാനത്തിൽ എത്തിയ ചിത്രമാണ് ഹൃദയം. പ്രണവിന് പുറമെ കല്യാണി പ്രിയദർശൻ, ദർശന തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളായി എത്തിയത്.

Related Articles

Back to top button