IndiaLatest

മാവോവാദികളെത്തി ;ചെക്ക്പോസ്റ്റുകളില്‍ വാഹനപരിശോധന ശക്തമാക്കി

“Manju”

ഗൂഡല്ലൂര്‍: സ്ത്രീ ഉള്‍പ്പെടെ മൂന്നു മാവോവാദികള്‍ തോക്കുകളുമായി വീട്ടിലെത്തിയതായി വീട്ടമ്മയുടെ വെളിപ്പെടുത്തലിനെത്തുടര്‍ന്ന് തമിഴ്നാട്-കേരള അതിര്‍ത്തിയിലുള്ള പാട്ടവയല്‍, താളൂര്‍, ചോലാടി, നാടുകാണി ചെക്ക്പോസ്റ്റുകളില്‍ വാഹനപരിശോധന ശക്തമാക്കി.

പാട്ടവയല്‍ ചെക്ക്പോസ്റ്റില്‍നിന്ന് മൂന്നു കി.മീ. അകലെയുള്ള സോറിയങ്കാപ്പ് പ്രദേശത്തെ സിജിയാണ് മാവോവാദികള്‍ എത്തി ഭക്ഷണം ചോദിച്ച വിവരം അമ്പമൂല പൊലീസില്‍ അറിയിച്ചത്. സംഭവത്തെത്തുടര്‍ന്ന് നീലഗിരി എസ്.പി ആസീഷ് റാവത്ത്, ടാസ്ക് ഫോഴ്സ് അഡീഷനല്‍ എസ്.പി മോഹന്‍ നിവാസിന്റെ നേതൃത്വത്തിലുള്ള പൊലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും പട്ടവയലിലും സമീപ വനമേഖലയിലും പട്രോളിങ് നടത്തി. അതിര്‍ത്തി ചെക്ക്പോസ്റ്റില്‍ പരിശോധനയും നടത്തി.

Related Articles

Back to top button