IndiaLatest

ഒരു അവസരം തരൂ; മുഖ്യമന്ത്രി

“Manju”

ഗാന്ധിനഗര്‍: പഞ്ചാബിലെ വിജയത്തിന് പിന്നാലെ ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യംവെച്ച്‌ ആം ആദ്മി പാര്‍ട്ടി.ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാള്‍ അഹമ്മദാബാദിലെ സബര്‍മതി ആശ്രമം സന്ദര്‍ശിക്കുകയും ‘തിരംഗയാത്ര’ എന്ന പേരില്‍ സംഘടിപ്പിച്ച റോഡ് ഷോയില്‍ പങ്കെടുക്കുകയും ചെയ്തു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ആഭ്യന്തരമന്ത്രി അമിത് ഷായുടെയും തട്ടകമായ ഗുജറാത്തില്‍ ഇക്കൊല്ലം അവസാനമാണ് നിയമസഭാ തിരഞ്ഞെടുപ്പ്.25 കൊല്ലമായി ഗുജറാത്തില്‍ ബി.ജെ.പിയാണ് അധികാരത്തില്‍. എന്നാല്‍ അഴിമതിക്ക് അന്ത്യം കുറിക്കാന്‍ സാധിച്ചിട്ടില്ലെന്ന് കെജ്‌രിവാള്‍ വിമര്‍ശിച്ചു.

പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനിനൊപ്പമായിരുന്നു കെജ്‌രിവാളിന്റെ ഗുജറാത്ത് സന്ദര്‍ശനം.ഗുജറാത്തിനെയും ഗുജറാത്തികളെയും നമുക്ക് വിജയിപ്പിച്ചേ മതിയാകൂ. നമുക്ക് ഗുജറാത്തിലെ അഴിമതി അവസാനിപ്പിച്ചേ മതിയാകുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related Articles

Back to top button