ArticleLatest

അവക്കാഡോ ഹൃദ്രോഗ സാധ്യത കുറക്കും…

“Manju”

അവക്കാഡോ പഴം ആഴ്ചയില്‍ രണ്ടോ അതിലധികമോ കഴിക്കുന്നത് ഹൃദ്രോഗ സാധ്യത കുറക്കുമെന്ന് പഠനം. ജേണല്‍ ഓഫ് അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്‍ എന്ന ജേണലിലാണ് പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഫൈബറും, അപുരിത കൊഴുപ്പും അടക്കം ഒട്ടേറെ പോഷകങ്ങള്‍ അടങ്ങിയ പഴമാണ് അവക്കാഡോ. ഇതെല്ലാം ഹൃദ്രോഗ സാധ്യതയെ കുറക്കുന്നതാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഹൃദ്രോഗ കാരണമായ കൊളസ്‌ട്രോളിനെ കുറക്കാന്‍ അവക്കാഡോ ഫലപ്രദമാണെന്ന് മുമ്ബ് കണ്ടെത്തിയിരുന്നു.

അവക്കാഡോയില്‍ അടങ്ങിയിട്ടുള്ള അപുരിത കൊഴുപ്പ് ആഹാരക്രമത്തിന്റെ ഗുണമേന്മ മെച്ചപ്പെടുത്തുമെന്നും ഹൃദ്രോഗങ്ങളെ തടയാനുള്ള പ്രധാന ഘടകമാണെന്നും പുതിയ പഠനത്തില്‍ പറയുന്നു. കഴിഞ്ഞ 20 വര്‍ഷമായി യുഎസില്‍ അവക്കാഡോ ഉപയോഗം കുത്തനെ കൂടിയതായി ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് അഗ്രിക്കള്‍ച്ചറലിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. 30 വര്‍ഷത്തിനിടെ 68780 സ്ത്രീകളെയും, 41700 പുരുഷന്മാരെയുമാണ് പഠനത്തിന് വിധേയമാക്കിയത്. ഹൃദയസംബന്ധമായ അസുഖങ്ങളില്‍ 16 ശതമാനം കുറവ് വന്നതായാണ് പഠനത്തില്‍ കണ്ടെത്താന്‍ കഴിഞ്ഞത്.

Related Articles

Back to top button