KeralaLatestThiruvananthapuram

ഒരുമയുടെ രാഷ്ട്രീയം പറഞ്ഞൊരു നാടകയാത്ര…

“Manju”

ശാസ്ത്രസാഹിത്യപരിഷത്ത് വീണ്ടുമൊരു നാടകയാത്രയുമായി വരികയാണ്. നാം ജീവിക്കുന്ന കാലവും മാനവരാശിയടക്കമുള്ള പ്രകൃതിയും അത്യന്തം ആപത്കരമായ സ്ഥിതിവിശേഷത്തിലൂടെ കടന്നുപോയിക്കൊണ്ടിരിക്കുകയാണ്. കോവിഡ് മഹാമാരിയുടെ വരവ് മാനവചരിത്രത്തെ തന്നെ രണ്ടായി പകുത്തുകഴിഞ്ഞിരിക്കുന്നു. മഹാമാരിയുടെ വരവിനു മുമ്പുതന്നെ അതിന് അരങ്ങൊരുക്കിക്കൊണ്ട് കാലാവസ്ഥാമാറ്റവും അതുമായി ബന്ധപ്പെട്ട നിരവധി പ്രതിഭാസങ്ങളും നമുക്ക് പലമട്ടിലുളള ദുരനുഭവങ്ങള്‍ സമ്മാനിച്ചു തുടങ്ങിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് പ്രകൃതിയിലെ സൂക്ഷ്മസ്ഥൂലതലങ്ങളെയെല്ലാം കണക്കിലെടുത്തുകൊണ്ടു സര്‍വ്വചരാചരങ്ങളുടെയും സന്തുലിതമായ നിലനിൽപ് ഉറപ്പുവരുത്തുന്ന ഏകലോകം ഏകാരോഗ്യം (One world One health) എന്ന ആശയം ലോകമെമ്പാടും ചര്‍ച്ച ചെയ്യപ്പെടുന്നത്.

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കഴക്കൂട്ടം മേഖലയിൽ 2022 ഏപ്രിൽ നാലാം തീയതി വൈകുന്നേരം 4 മണിക്ക് നാടകം എത്തുകയാണ്. കണിയാപുരം റയിൽവേ സ്റ്റേഷന് സമീപമുള്ള അണ്ടൂർക്കോണം ഗ്രാമ പഞ്ചായത്ത് ഓഫീസിനു മുമ്പിലാണ് കലാജാഥ നടക്കുന്നത്. ഇക്കാര്യം വിളംബരം ചെയ്തുകൊണ്ടുള്ള ജാഥ 3-4-2022 (ഞായറാഴ്ച) വൈകുന്നേരം 5 മണിക്ക് കലാജാഥ കേന്ദ്രമായ പഞ്ചായത്ത് ഓഫീസിനു മുന്നിൽ നിന്നു ആരംഭിച്ചു കണിയാപുരം – ആലുംമൂട് ജംക്ഷൻ വരെ എത്തി കലാജാഥ കേന്ദ്രത്തിൽ തിരികെ എത്തി അവസാനിക്കുന്നു.

ഒരുമയുടെ രാഷ്ടീയപാഠം പാടി പറയുന്ന നാടകയാത്രയുടെ ഭാഗമായി, പുസ്തക പ്രചരണം, ഏകലോകം ഏകാരോഗ്യം ക്ലാസുകൾ എന്നിവ കഴക്കൂട്ടം മേഖലയിൽ നടന്നു വരുന്നു. ഏപ്രിൽ 4 നു 4 മണിക്കാണ് നാടകം .

സലീം എ. കണിയാപുരം യൂണിറ്റ് സെക്രട്ടറി , ഹരി നിലയം പ്രസിഡന്‍റ്, കലാജാഥ സംഘാടക സമിതി, എസ്. ശ്രീകുമാര്‍, മേഖല പ്രസിഡന്റ്, മണികണ്ഠന്‍, കാര്യവട്ടം മേഖല സെക്രട്ടറി, കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കഴക്കൂട്ടം മേഖല എന്നിവരുടെ നേതൃത്വത്തിലാണ് ഒരുമയുടെ  പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.

Related Articles

Back to top button