InternationalLatest
റമദാന്: ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് 340 ദശലക്ഷം ദിര്‍ഹമിന്റെ സഹായം
അബൂദബി: റമദാനോടനുബന്ധിച്ച് നടത്തുന്ന സാമൂഹിക ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കായി 340 ദശലക്ഷം ദിര്‍ഹമിന്റെ സഹായം നല്കാന് അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേന ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ഉത്തരവിട്ടു.
യു.എ.ഇയില്‍ സാമൂഹിക സഹായത്തിന് രജിസ്റ്റര്‍ ചെയ്തവര്‍ക്ക് പ്രതിമാസം നല്‍കിവരുന്ന സാമ്ബത്തിക സഹായത്തിനു പുറമെയാണിത്. വിധവകള്‍, വിവാഹമോചിതര്‍, ഭിന്നശേഷിക്കാര്‍, പ്രായമായ ഇമാറാത്തി പൗരന്മാര്, അനാഥര്‍, അജ്ഞാതരായ കുട്ടികള്‍, അവിവാഹിതരായ പെണ്‍കുട്ടികള്‍, രോഗികള്‍, വിവാഹിതരായ വിദ്യാര്‍ഥികള്‍, തടവുകാരുടെ കുടുംബം, അംഗപരിമിതര്‍, ഉപേക്ഷിക്കപ്പെട്ട ആളുകള്‍, വിദേശികളെ വിവാഹം കഴിച്ച സ്വദേശികള്‍ എന്നിവര്‍ക്കാണ് യു.എ.ഇ മാസംതോറും സഹായം ചെയ്തുവരുന്നത്.