LatestThiruvananthapuram

ഓട്ടം തുള്ളല്‍, പ്രതിഷേധവുമായി പി എസ്‍ സി ഉദ്യോഗാര്‍ത്ഥി

“Manju”

തിരുവനന്തപുരം : സെക്രട്ടറിയേറ്റിന് മുന്നിലെ ഓട്ടം തുള്ളല്‍ പ്രതിഷേധം കണ്ടുനിന്നവരെ കണ്ണീരിലാഴ്ത്തി. എല്‍പിഎസ്ടി വനിത ഉദ്യോഗാര്‍ഥികളുടെ അനിശ്ചിതകാല നിരാഹാര സമരത്തിന്റെ ഭാഗമായാണ് ഉദ്യോഗാര്‍ത്ഥി ഓട്ടം തുള്ളല്‍ അവതരിപ്പിച്ചത്. ഉദ്യോഗാര്‍ഥികളുടെ അവസ്ഥ വിവരിച്ചായിരുന്നു ഓട്ടംതുള്ളല്‍. ഓട്ടംതുള്ളലിനൊടുവില്‍ തന്റെ ദയനീയാവസ്ഥ വിവരിച്ച്‌ ഉദ്യോഗാര്‍ത്ഥി പൊട്ടിക്കരഞ്ഞു.

മലപ്പുറം സിവില്‍സ്റ്റേഷനു മുന്നില്‍ 92 ദിവസം രാപ്പകല്‍ നിരാഹാരസമരം നടത്തിയ ശേഷമാണ് മലപ്പുറം കേന്ദ്രമായി അപേക്ഷിക്കുകയും പരീക്ഷ എഴുതുകയും ചെയ്ത ലോവര്‍ പ്രൈമറി സ്‌കൂള്‍ ടീച്ചേഴ്‌സ് ( എല്‍.പി.എസ്.ടി,516/2019 ) ഉദ്യോഗാര്‍ത്ഥികള്‍ തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിനു മുന്നില്‍ സത്യഗ്രഹ സമരത്തിനെത്തിയത്. 21 ദിവസമായി അവര്‍ സെക്രട്ടേറിയറ്റ് പടിക്കല്‍ സമരം ചെയ്യുന്നു. പെണ്‍കുട്ടികളാണ് ഭൂരിഭാഗവും.

കോടതി ഉത്തരവ് ഉണ്ടായിരുന്നിട്ടുപോലും സര്‍ക്കാര്‍ ഉദ്യോഗാര്‍ഥികളുടെ ആവശ്യങ്ങള്‍ പരിഗണിക്കാന്‍ തയ്യാറാവുന്നില്ലെന്ന് ഉദ്യോഗാര്‍ഥികള്‍ പ്രതികരിക്കുന്നു. നിരവധി മന്ത്രിമാരുമായി ഉദ്യോഗാര്‍ഥികര്‍ ചര്‍ച്ച നടത്തുകയും, വിഷയം നിയമസഭയില്‍ എത്തുകയും ചെയ്തിരുന്നു. എന്നിട്ടും പി.എസ്.സി ചെയര്‍മാന്‍ കാണാന്‍ കൂട്ടാക്കുന്നില്ലെന്നും ഉദ്യോഗാര്‍ത്ഥികള്‍ പറഞ്ഞു. മലപ്പുറം ജില്ലയില്‍ മറ്റു ജില്ലകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ സര്‍ക്കാര്‍ സ്‌കൂളുകള്‍ കൂടുതലുണ്ട്.

ഒഴിവുകള്‍ കൂടുമെന്നതിനാല്‍ മറ്റു ജില്ലക്കാരും മലപ്പുറത്തെ ഒഴിവിലേക്ക് അപേക്ഷിക്കുകയും പരീക്ഷയെഴുതുകയും ചെയ്യും. ഇതുവരെ എഴുനൂറിലധികം ഒഴിവുകള്‍ എല്‍.പി അദ്ധ്യാപക വിഭാഗത്തില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. രണ്ടുകൊല്ലമായി സ്റ്റാഫ് ഫിക്‌സേഷനോ എച്ച്‌.എം പ്രൊമോഷനോ നടന്നിട്ടില്ലെന്ന് സമരക്കാര്‍ ആരോപിക്കുന്നു. ഇത് കൃത്യമായി നടന്നാല്‍ 1500ല്‍പ്പരം ഒഴിവുകളുണ്ടാകുമെന്നാണ് സമരക്കാരുടെ വാദം. ഉദ്യോഗാര്‍ഥികളുടെ അനിശ്ചിതകാല നിരാഹാര സമരത്തിന്റെ ഭാഗമായി ഉദ്യോഗാര്‍ത്ഥി തല മുണ്ഡനം ചെയ്ത് പ്രതിഷേധിച്ചിരുന്നു.

Related Articles

Back to top button