InternationalLatest

ഖുര്‍ആന്‍ അവാര്‍ഡ് ആബിദിന്

“Manju”

ദുബൈ : ഈ വര്‍ഷത്തെ ദുബൈ ഇന്റര്‍നാഷനല്‍ ഹോളി ഖുര്‍ആന്‍ അവാര്‍ഡില്‍ ഇന്ത്യയെ പ്രതിനിധാനം ചെയ്ത് മര്‍കസ് വിദ്യാര്‍ഥി.ഈങ്ങാപ്പുഴ സ്വദേശി ഹാഫിസ് സൈനുല്‍ ആബിദ് ആണ് ഇന്ത്യയെ പ്രതിനിധാനം ചെയ്ത് ദുബൈ ഇന്റര്‍നാഷനല്‍ ഹോളി ഖുര്‍ആന്‍ അവാര്‍ഡില്‍ മത്സരിക്കുന്നത്. നിരവധി ദേശീയ, സംസ്ഥാന ഹോളി ഖുര്‍ആന്‍ മത്സരങ്ങളില്‍ ഒന്നാമതെത്തിയിട്ടുണ്ട് സൈനുല്‍ ആബിദ്.

കഴിഞ്ഞ വര്‍ഷം താന്‍സാനിയയില്‍ നടന്ന ഇന്റര്‍നാഷനല്‍ ഹോളി ഖുര്‍ആന്‍ അവാര്‍ഡില്‍ പങ്കെടുത്തിരുന്നു. മര്‍കസ് സാനവിയ്യ വിദ്യാര്‍ഥിയായ സൈനുല്‍ ആബിദ് കാലിക്കറ്റ് യൂനിവേഴ്‌സിറ്റി ബി എ ഇംഗ്ലീഷ് ഒന്നാം വര്‍ഷത്തിനും പഠിക്കുന്നു. ഈങ്ങാപ്പുഴ വലിയേരിയില്‍ അബ്ദുര്‍റഹ് മാന്‍- സക്കീന ദമ്പതികളുടെ മകനാണ് ആബിദ്.

Related Articles

Back to top button