Latest

ഓൺലൈൻ വ്യാപാരരംഗം കീഴടക്കാനൊരുങ്ങി ടാറ്റ ന്യൂ

“Manju”

മുംബൈ: ആമസോൺ, റിയലൻസ് ജിയോ തുടങ്ങിയ നിരവധി കമ്പനികൾ അടക്കി വാഴുന്ന ഓൺലൈൻ വ്യാപാരരംഗത്ത് ചുവടുറപ്പിക്കാനൊരുങ്ങി ടാറ്റ. ഇത് വരെ ടാറ്റ ഗ്രൂപ്പ് ജീവനക്കാർക്ക് മാത്രം ലഭിച്ചിരുന്ന ടാറ്റ ന്യൂ എന്ന സൂപ്പർ ആപ്പാണ് ഇന്ത്യയിൽ അവതരിപ്പിക്കാൻ പോകുന്നത്. ഗൂഗിൾ പ്ലേ സ്റ്റോർ പേജിലെ ടീസർ ചിത്രത്തിലൂടെയാണ് ടാറ്റ ന്യൂവിന്റെ ലോഞ്ചിങ് പ്രഖ്യാപിച്ചിരിക്കുന്നത്.

ഐപിഎൽ മത്സരങ്ങൾക്കിടയിൽ വരുന്ന ആപ്പിന്റെ പരസ്യങ്ങളിലൂടെ ആപ്പിന്റെ ഐക്കണും പേരും പലർക്കും പരിചിതമാണെങ്കിലും എന്തിനാണ് ഈ ആപ്പ് , എന്തൊക്കെയാണ് ഇതിന്റെ പ്രത്യേകതകൾ എന്നെല്ലാം അറിയാം ആകാംക്ഷ ഉണ്ടായിരിക്കും.

ഷോപ്പിങ്ങ്, ട്രാവലിങ്ങ്, എന്തിനേറെ പറയുന്നു മരുന്നും വിമാന ടിക്കറ്റുകൾ വരെ ബുക്ക് ചെയ്യാൻ പറ്റുമെന്നാണ് ടാറ്റ ന്യൂ അവകാശപ്പെടുന്നത്. ഡിജിറ്റൽ പേമെന്റും ആപ്പിലൂടെ നടത്താമെന്നാണ് കമ്പനി പറയുന്നത്.

എയർഏഷ്യ ഇന്ത്യ, എയർ ഇന്ത്യ എന്നീ വിമാന സർവീസുകളിൽ നിന്ന് ടിക്കറ്റുകൾ ബുക്ക് ചെയ്യാനും താജ് ഗ്രൂപ്പിന് കീഴിലുള്ള ഹോട്ടലുകൾ ബുക്ക് ചെയ്യാനും ബിഗ് ബാസ്‌കറ്റിൽ നിന്ന് പലചരക്ക് സാധനങ്ങൾ ഓർഡർ ചെയ്യാനും മരുന്നുകൾ വാങ്ങാനും ക്രോമയിൽ നിന്ന് ഇലക്ട്രോണിക്‌സ്, വെസ്റ്റ്‌സൈഡിൽ നിന്ന് വസ്ത്രങ്ങൾ തുടങ്ങിയവ വാങ്ങാനുമെല്ലാം ടാറ്റ ന്യു ആപ്പിലൂടെ സാധിക്കുമെന്നാണ് വിവരം.

ആപ്പ് ഉപയോഗിച്ച് ബുക്കിങ്ങുകളും മറ്റും ചെയ്യുന്നവർക്ക് ആപ്പ് വഴി നൽകുന്ന സേവനങ്ങളിൽ റിഡീം ചെയ്യാവുന്ന ന്യൂ കോയിനുകളും കമ്പനി നൽകുന്നുണ്ട്.

54 എംബി സൈസിലുള്ള ടാറ്റ ന്യൂ ഏപ്രിൽ ഏഴ് മുതൽ ആൻഡ്രോയ്ഡിലും ഐഫോണിലും ലഭ്യമാകും. ആദ്യഘട്ടത്തിൽ ടാറ്റ ന്യൂ ആപ്പിൽ മികച്ച ഓഫറുകൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷ.

Related Articles

Back to top button