IndiaLatest

ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ മദ്യപിച്ച്‌ ക്ലാസ്‌റൂമിലെത്തി

“Manju”

ആന്ധ്രാപ്രദേശ് : മദ്യപിച്ച്‌ ക്ലാസ്‌റൂമിലെത്തി ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥികള്‍. ആന്ധ്രാപ്രദേശിലെ സര്‍ക്കാര്‍ സ്‌കൂളിലാണ് സംഭവം.
ആന്ധ്രയിലെ ഈസ്റ്റ് ഗോദാവരിയിലുള്ള സര്‍ക്കാര്‍ സ്‌കൂളിലാണ് വിദ്യാര്‍ത്ഥികള്‍ മദ്യപിച്ച്‌ ക്ലാസ്‌റൂമിലെത്തിയത്. ഉച്ചഭക്ഷണത്തിനിടെയാണ് വിദ്യാര്‍ത്ഥികള്‍ കൂട്ടമായിരുന്ന് മദ്യപിച്ചത്. ഇത് കാണാനിടയായ മറ്റു വിദ്യാര്‍ത്ഥികള്‍ ഹെഡ്മാസ്റ്ററെ വിവരം അറിയിക്കുകയായിരുന്നു.
തുടര്‍ന്ന് ഹെഡ്മാസ്റ്റര്‍ രക്ഷിതാക്കളെ വിളിച്ചുവരുത്തി. വിദ്യാര്‍ത്ഥികള്‍ക്ക് കൗണ്‍സലിങ് നല്‍കുകയും ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കി പിരിച്ചുവിടുകയും ചെയ്തു. അച്ഛന്‍ ദിവസവും മദ്യപിക്കാറുണ്ടെന്നാണ് അധ്യാപകര്‍ ചോദ്യം ചെയ്തപ്പോള്‍ ഒരു കുട്ടി മറുപടി നല്‍കിയത്.

Related Articles

Back to top button