IndiaLatest

വിവാഹ സമ്മാനമായി പെട്രോളും ഡീസലും

“Manju”

രാജ്യത്ത് ഇന്ധനവില കുതിച്ചുയര്‍ന്ന സാഹചര്യത്തില്‍ വിവാഹ സമ്മാനങ്ങളുടെ പട്ടികയില്‍ ഇടംപിടിച്ച്‌ പെട്രോളും ഡീസലും. തമിഴ്‌നാട്ടിലെ ചെങ്കല്‍പേട്ട് ജില്ലയിലെ ചെയ്യൂരില്‍ നവദമ്പതികള്‍ക്കാണ് ഇത്തവണ പെട്രോളും ഡീസലും സമ്മാനമായി ലഭിച്ചത്. ഓരോ ലിറ്റര്‍ വീതം പെട്രോളും ഡീസലും വിവാഹ വേദിയിലെത്തി സുഹൃത്തുക്കള്‍ സമ്മാനിച്ചത്.

ആദ്യം ഞെട്ടിയെങ്കിലും ഗ്രേസ് കുമാറും കീര്‍ത്തനയും സന്തോഷത്തോടെയാണ് ഈ വിലയേറിയ സമ്മാനം സ്വീകരിച്ചത്. തമിഴ്‌നാട്ടില്‍ കഴിഞ്ഞ 15 ദിവസത്തിനിടെ പെട്രോള്‍-ഡീസല്‍ വില ഒന്‍പത് രൂപയിലധികം വര്‍ധിച്ചിരുന്നു. ഒരു ലിറ്റര്‍ പെട്രോള്‍ ലിറ്ററിന്റെ വില 110.85 രൂപയും ഡീസല്‍ 100.94 രൂപയുമായി ഉയര്‍ന്നതോടെ് സാധാരണക്കാര്‍ ദുരിതത്തിലാണ്. ഈ സാഹചര്യം മുതലെടുത്താണ് ഒരു ‘മധുര പ്രതിഷേധം’ നടത്താന്‍ സുഹൃത്തുക്കള്‍ തീരുമാനിച്ചത്.

Related Articles

Back to top button