IndiaLatest

ലക്ഷദ്വീപിൽ ബുധനാഴ്ച സൈക്കിൾ ദിനം

“Manju”

കവരത്തി: ലക്ഷദ്വീപിൽ ബുധനാഴ്ച സൈക്കിൾ ദിനമായി സർക്കാർ പ്രഖ്യാപിച്ചു. ഇന്നലെ മുതൽ ഉത്തരവ് പ്രാബല്യത്തിലായി.

ലക്ഷദ്വീപിലെ പത്തുദ്വീപുകളിലുമുള്ള സർക്കാർ ജീവനക്കാരും തൊഴിലാളികളും ഈ ദിവസം സൈക്കിളിൽ മാത്രമെ ജോലിസ്ഥലത്ത് എത്താവൂ.

പരിസ്ഥിതി സംരക്ഷണം, ഇന്ധനക്ഷമത, എന്നിവയ്‌ക്ക് ഒപ്പം വ്യക്തികളുടെ ശാരീരികക്ഷമത ഉയർത്തൽ ഉൾപ്പെടെ വിവിധ തലത്തിലുള്ള ഉദ്ദേശ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ആഗോളതാപനവും ദ്വീപിലെ അന്തരീക്ഷമലിനീകരണവും പദ്ധതിയുടെ ഗതിവേഗം കൂട്ടി.

എന്നാൽ അംഗപരിമിതരെയും ശാരീരിക അവശതയുള്ളവരെയും ഇതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇവർ മുൻകൂട്ടി അനുവാദം വാങ്ങണം.

2022 ജനുവരിയിൽ ചേർന്ന പരിസ്ഥിതി നിയന്ത്രണ സമിതിയോഗത്തിലെ തീരുമാനമാണ് ഇന്നലെ പ്രാവർത്തികമാക്കിയത്. ലക്ഷദ്വീപ് ഡയറക്ടർ ജനറൽ വിശാൽ ഷാ ഇതുസംബന്ധിച്ച് പ്രത്യേക ഉത്തരവിറക്കി.

ഘട്ടം ഘട്ടമായി ഈ പദ്ധതി ജനകീയമാക്കാനാണ് ഭരമണകൂടത്തിന്റെ തീരുമാനം.

Related Articles

Back to top button