InternationalLatest

കാരുണ്യസ്പര്‍ശം 80 കോടി പേര്‍ക്ക്

“Manju”

ദുബായ്: വണ്‍ ബില്യണ്‍ മീല്‍സ് പദ്ധതി റംസാന് ശേഷവും തുടരാന്‍ തീരുമാനം. ലോകത്തെ വിവിധയിടങ്ങളില്‍ ഭക്ഷണമില്ലാതെ കഷ്ടതയനുഭവിക്കുന്നവരുടെ വിശപ്പകറ്റുക എന്ന ലക്ഷ്യത്തോടെ ദുബായില്‍ ആരംഭിച്ച വണ്‍ ബില്യണ്‍ മീല്‍സ് പദ്ധതി റംസാന്‍ കഴിഞ്ഞാലും തുടരാന്‍ തീരുമാനം.

ദുബായ് ഭരണാധികാരിയുടെ ജീവ കാരുണ്യ പദ്ധതിയില്‍ പ്രധാനപ്പെട്ട പദ്ധതിയാണ് വണ്‍ ബില്യണ്‍ മീല്‍സ്. പ്രതിദിനം ഒരു ദിര്‍ഹംവെച്ച്‌ ഒരു മാസത്തേക്ക് പദ്ധതിയിലേക്ക് എല്ലാവര്‍ക്കും സഹായം നല്‍കാവുന്ന പദ്ധതി നിരവധി പേരെ സേവന രംഗത്തേക്ക് ആകര്‍ഷിക്കുന്നതായി ഭരണകൂടം അറിയിച്ചു.

അമ്ബത് രാജ്യങ്ങളിലെ അര്‍ഹരായവര്‍ക്ക് 100 കോടി ഭക്ഷണപ്പൊതികള്‍ നല്‍കാനുള്ള യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ ജീവകാരുണ്യപദ്ധതിയില്‍ വിശുദ്ധ റംസാനില്‍ മാത്രമായി 80 കോടി പേര്‍ക്ക് ഭക്ഷണമെത്തിക്കും. വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഇതില്‍ പങ്കാളികളാകാം.

Related Articles

Back to top button