IndiaLatest

അദാനി ഗ്രൂപ്പില്‍ 14,000 കോടി രൂപ നിക്ഷേപമിറക്കാന്‍ അബൂദബി കമ്പനി

“Manju”

ഇ​ന്ത്യ-​യു.​.​ഇ സാ​മ്പ​ത്തി​ക പ​ങ്കാ​ളി​ത്ത ക​രാ​ര്‍ (സി.​.​പി.​) ഒ​പ്പു​വെ​ച്ച​തി​ന്​ പി​റ​കെ അ​ദാ​നി ​ഗ്രൂ​പ്പി​ല്‍ 7.3 ശ​ത​കോ​ടി ദി​ര്‍​ഹം (14,000 കോ​ടി രൂ​പ) നി​ക്ഷേ​പ​മി​റ​ക്കാ​ന്‍ അ​ബൂ​ദ​ബി ആ​സ്ഥാ​ന​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഇ​ന്റര്‍​നാ​ഷ​ന​ല്‍ ഹോ​ള്‍​ഡി​ങ് ക​മ്പ​നി (.​എ​ച്ച്‌.​സി). അ​ദാ​നി ​ഗ്രീ​ന്‍ എ​ന​ര്‍​ജി(​.​ജി.​.​എ​ല്‍), അ​ദാ​നി ട്രാ​ന്‍​സ്മി​ഷ​ന്‍ (.​ടി.​എ​ല്‍), അ​ദാ​നി എ​ന്റര്‍​പ്രൈ​സ​സ് (.​ഇ​ല്‍) എ​ന്നീ ക​മ്പനി​ക​ളു​ടെ ഓ​ഹ​രി​ക​ളാ​ണ് ഐ.​എ​ച്ച്‌.​സി. വാ​ങ്ങു​ന്ന​ത്.

നേ​ര​ത്തെ അ​ദാ​നി ഗ്രൂ​പ്​​ അ​ബൂ​ദ​ബി​യി​ലും നി​ക്ഷേ​പം ന​ട​ത്തി​യി​രു​ന്നു. .​ജി.​.​എ​ല്ലി​ല്‍ 183 കോ​ടി ദി​ര്‍​ഹം, .​ടി.​എ​ല്ലി​ല്‍ 183 കോ​ടി ദി​ര്‍​ഹം, .​.​എ​ല്ലി​ല്‍ 367 കോ​ടി ​ദി‍‍ര്‍​ഹ​മു​മാ​ണ് നി​ക്ഷേ​പി​ക്കു​ക. അ​നു​മ​തി​ക​ളെ​ല്ലാം ല​ഭി​ച്ച​ശേ​ഷം ഒ​രു​മാ​സ​ത്തി​നു​ള്ളി​ല്‍ ഇ​ട​പാ​ട് പൂ​ര്‍​ത്തീ​ക​രി​ക്കു​മെ​ന്നാ​ണ് വി​വ​രം.

ക​മ്പനി​ക​ളു​ടെ വ്യാ​പ​ന​ത്തി​നാ​ണ്​ നി​ക്ഷേ​പ​ത്തു​ക വി​നി​യോ​​ഗി​ക്കു​ക. സു​സ്ഥി​ര വി​ക​സ​നം, അ​ടി​സ്ഥാ​ന​സൗ​ക​ര്യം, ഹ​രി​ത ഊ​ര്‍​ജം, ഊ​ര്‍​ജ കൈ​മാ​റ്റം തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ലാ​ണ്​ നി​ക്ഷേ​പം. .​എ​ച്ച്‌.​സി ഈ ​വ​ര്‍​ഷം ന​ട​ത്തു​ന്ന ര​ണ്ടാ​മ​ത്തെ വ​ലി​യ നി​ക്ഷേ​പ​മാ​ണ് അ​ദാ​നി ​ഗ്രൂ​പ്പി​ലേ​ത്. നേ​ര​ത്തേ അ​റീ​ന ഇ​വ​ന്റ്സ് ​ഗ്രൂ​പ്പി​ന്റെ 70 ശ​ത​മാ​നം ഓ​ഹ​രി​ക​ള്‍ ഐ.​എ​ച്ച്‌.​സി സ്വ​ന്ത​മാ​ക്കി​യി​രു​ന്നു. 239.8 ദ​ശ​ല​ക്ഷം ദി​ര്‍​ഹ​മാ​ണ് കമ്പ​നി ഇ​തി​നാ​യി ചെ​ല​വ​ഴി​ച്ച​ത്.

Related Articles

Back to top button