InternationalLatest

റഷ്യ – ഉക്രൈന്‍ യുദ്ധമുഖത്തെ ‘ലേഡി ഡെത്ത് ‘

“Manju”

ഏതൊരു യുദ്ധം നടക്കുമ്പോഴും അവിടെ സ്‌നൈപ്പര്‍മാരുടെ പങ്ക് വളരെ വലുതായിരിക്കും. ഇപ്പോള്‍ റഷ്യ ഉക്രൈനില്‍ അധിനിവേശം നടത്തുമ്ബോഴും അത്തരത്തിലുള്ള ഒരു സ്‌നൈപ്പറുടെ കഥ തന്നെയാണ് ഉയര്‍ന്നുകേള്‍ക്കുന്നത്. ലോകത്തിലെ ഏറ്റവും അപകടകാരിയായ സ്‌നൈപ്പര്‍ വാലിയുടെ വാര്‍ത്തകള്‍ നേരത്തെ കേട്ടിരുന്നു. ഉക്രൈനിനു വേണ്ടി പോരാടുന്ന വാലി കനേഡിന്‍ സൈനികന്‍ കൂടിയാണ്. എന്നാല്‍ ഇപ്പോള്‍ ഉയര്‍ന്നുകേള്‍ക്കുന്നത് ഒരു വനിതാ സ്‌നൈപ്പറിന്റെ കഥയാണ്. ‘ലേഡി ഡെത്ത്’ എന്നറിയപ്പെടുന്ന വനിതാ സ്‌നൈപ്പര്‍ ആയ ‘ചാര്‍ക്കോള്‍’ ആണ് ഉക്രൈന്‍ ജനതയുടെ രക്ഷക. വാലിയെ പോലെ കയ്യില്‍ കിട്ടിയാല്‍ ശത്രുവിനെ മുന്നും പിന്നും നോക്കാതെ കാലപുരിയിലേക്ക് അയക്കുന്നതില്‍ ചാര്‍ക്കോള്‍ മിടുക്കിയാണ്.
2017 മുതലാണ് ചാര്‍ക്കോള്‍ ഉക്രൈന്‍ മറീന്‍സ് സേനയുടെ ഭാഗമായത്. നിരവധി യുദ്ധങ്ങളില്‍ പങ്കെടുത്ത ഈ ലേഡി ഡെത്ത് റഷ്യന്‍ അധിനിവേശം തുടങ്ങിയത് മുതല്‍ യുദ്ധക്കളത്തിലുണ്ട്. ദിവസവും അഞ്ച് മുതല്‍ ആറ് പേരുടെയെങ്കിലും ജീവനെടുക്കാതെ ചാര്‍ക്കോള്‍ മടങ്ങില്ലെന്നാണ് പറയപ്പെടുന്നത്. റഷ്യന്‍ ശത്രുക്കളെ തന്റെ സ്‌നൈപ്പര്‍ റൈഫിള്‍ ഉപയോഗിച്ചാണ് ചാര്‍ക്കോള്‍ കൊലപ്പെടുത്തുന്നത്.
മാത്രമല്ല റഷ്യന്‍ സൈന്യത്തെ കൈകാര്യം ചെയ്യുന്നതില്‍ ചാര്‍ക്കോളിന് ഒരു പ്രത്യേക കഴിവുണ്ട്. എന്നാല്‍ അവള്‍ എവിടെയാണ് പതിയിരിക്കുന്നത് എന്ന് സേനയിലുള്ളവര്‍ക്ക് പോലും അറിയില്ല. അത്രയും കൗശലബുദ്ധിയോടെയാണ് ശത്രുവിന് വേണ്ടി വലയൊരുക്കുന്നത്. ചാര്‍ക്കോളിന്റെ ഗണ്‍പോയിന്റിലെത്തിയ റഷ്യന്‍ സൈനികരാരും തന്നെ ഇന്നുവരെ രക്ഷപ്പെട്ട ചരിത്രമില്ല.
ഷാര്‍പ്പ് ഷൂട്ടറായ ചാര്‍ക്കോളിന് ലേഡി ഡെത്ത് എന്നതിന് പുറമെ ‘ആധുനിക യുദ്ധത്തിലെ ഹീറോ’ എന്നുള്ള വിശേഷണം കൂടിയുണ്ട്. എന്നാല്‍ ചാര്‍ക്കോള്‍ എന്നതും ഈ യുവതിയുടെ യഥാര്‍ത്ഥ പേരല്ല എന്നും പറയപ്പെടുന്നുണ്ട്. മാത്രമല്ല ചാര്‍ക്കോളിന്റെ മുഖം ഇതുവരെ പുറത്തായിട്ടില്ല. എപ്പോഴും ഒരു മാസ്‌ക് കൊണ്ട് മറച്ച നിലയിലാണ് ചാര്‍ക്കോളിനെ കാണുക. കൂടാതെ ഇവരുടെ കുടുംബമോ മറ്റ് വിശദ വിവരങ്ങളോ ഇന്നുവരെ വെളിപ്പെടുത്തിയിട്ടില്ല.

Related Articles

Back to top button