KeralaLatest

ദേശീയപാത 66 വികസനം: കരട് പട്ടിക പ്രസിദ്ധീകരിച്ചു

“Manju”

കൊല്ലം: ദേശീയപാത 66 വികസനത്തിനായി ഓച്ചിറ മുതല്‍ കടമ്പാട്ടുകോണം വരെ ഏറ്റെടുക്കുന്ന സ്ഥലങ്ങളില്‍ സ്ഥിതിചെയ്യുന്നതും വാടക കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്നതുമായ വ്യാപാര സ്ഥാപന ഉടമകളില്‍നിന്ന് ലഭിച്ച അപേക്ഷകളുടെ കരട് പട്ടിക പ്രസിദ്ധീകരിച്ചു.

കരുനാഗപ്പള്ളി, കാവനാട്, വടക്കേവിള, ചാത്തന്നൂര്‍ സ്‌പെഷ്യല്‍ തഹസില്‍ദാര്‍ ഓഫീസുകളിലാണ്‌ പട്ടിക പ്രസിദ്ധീകരിച്ചത്‌. പരാതികള്‍ 16ന് വൈകിട്ട്‌ അഞ്ചുവരെ അതത് യൂണിറ്റുകളില്‍ സ്വീകരിച്ചശേഷം അന്തിമ പട്ടിക പ്രസിദ്ധീകരിക്കും. പെട്ടികടകള്‍ക്ക് 25,000 രൂപയും വലിയ സ്ഥാപനങ്ങള്‍ക്ക് 75,000 രൂപയും നഷ്ടപരിഹാരം നല്‍കും.
തദ്ദേശ സ്ഥാപനങ്ങളുടെ ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന കടകള്‍ സംബന്ധിച്ച്‌ വ്യാപാരികള്‍ അതത് വില്ലേജ് ഓഫീസര്‍ക്ക് അപേക്ഷ നല്‍കി കടകള്‍ പ്രവര്‍ത്തിച്ചുവരുന്ന കാലയളവ് സംബന്ധിച്ച സര്‍ട്ടിഫിക്കറ്റ് വാങ്ങി നല്‍കണം. ഇത് പരിശോധിച്ച്‌ അര്‍ഹരായവര്‍ക്ക് നഷ്ടപരിഹാരം നല്‍കുമെന്ന് സ്‌പെഷ്യല്‍ ഡെപ്യൂട്ടി കളക്ടര്‍ അറിയിച്ചു.

Related Articles

Back to top button