KeralaLatest

ജോസഫൈന്റെ മൃതദേഹം കളമശേരി മെഡിക്കല്‍ കോളജിന് കൈമാറും

“Manju”

കണ്ണൂര്‍ ; സി.പി.ഐ.എം മുന്‍ കേന്ദ്ര കമ്മിറ്റിയംഗം എം സി ജോസഫൈന്റെ മൃതദേഹം കളമശേരി മെഡിക്കല്‍ കോളജിന് കൈമാറും. പഠനാവശ്യത്തിനാണ് മൃതദേഹം വിട്ട് നല്‍കുന്നത്. സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും, മുഖ്യമന്ത്രി പിണറായി വിജയനും എകെജി ആശുപത്രിയിലെത്തി അന്തിമോപചാരം അര്‍പ്പിക്കും. നേതാക്കള്‍ ചേര്‍ന്ന് ചെങ്കൊടി പുതപ്പിക്കും.

മൃതദേഹം വിലാപ യാത്രയായി കൊച്ചിയിലെത്തിക്കും. മൃതദേഹം രാത്രിയോടെയാകും അങ്കമാലിയിലെ വീട്ടിലെത്തുക. വീട്ടിലെ പൊതുദര്‍ശനത്തിന് ശേഷം രാവിലെ 8 മണിയോടെ അങ്കമാലി സിഎസ്‌ഐ ഓഡിറ്റോറിയത്തിലേക്ക് മാറ്റും. അവിടെ പൊതുജനങ്ങള്‍ക്ക് അന്തിമോപചാരം അര്‍പ്പിക്കാം. ഉച്ചയ്ക്ക് ഒരു മണിയോടെ മൃതദേഹം വിലാപയാത്രയായി മൃതദേഹം കളമശേരി മെഡിക്കല്‍ കോളജിന് നല്‍കും.

സി.പി.ഐ.എം മുന്‍ കേന്ദ്ര കമ്മിറ്റിയംഗം എം.സി ജോസഫൈന്‍ ഇന്ന് ഉച്ചയോടെയാണ് അന്തരിച്ചത്. ഹൃദയാഘാതം മൂലം കണ്ണൂരിലെ എകെജി ആശുപത്രിയിലായിരുന്നു അന്ത്യം. ഇന്നലെ സി.പി.ഐ.എം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കവേ ആരോഗ്യനില മോശമായതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Related Articles

Back to top button