KeralaLatest

മാവിന്‍ തൈയുടെ പേരില്‍ മാതാപിതാക്കളെ അതിക്രൂരമായി കൊലപ്പെടുത്തി മകന്‍

“Manju”

കൊടകര : പൊതുവഴിയിലിട്ട് അനീഷ് തന്റെ മാതാപിതാക്കളെ ക്രുരമായി കൊലപ്പെടുത്തുമ്പോള്‍ നിസഹായരായിരുന്നു ഇഞ്ചക്കുണ്ടുകാര്‍.വീടിന് സമീപത്തെ പുല്ല് വെട്ടുന്ന ജോലിയില്‍ മുഴുകിയിരുന്ന സുബ്രനും ഭാര്യ ചന്ദ്രികയും ഒരിക്കലും കരുതി കാണില്ല സ്വന്തം മകന്‍ തങ്ങളെ ക്രൂരമായി ആക്രമിക്കുമെന്ന്. ചന്ദ്രികയുടെ മുഖം വെട്ടി വികൃതമാക്കപ്പെട്ട നിലയിലായിരുന്നു. സുബ്രന്ന്റെ നെഞ്ചിനും കഴുത്തിനുമാണ് വെട്ടേറ്റത്. ഇന്നലെ രാവിലെ 9.15നായിരുന്നു നാടിനെ ഞെട്ടിച്ച കൊലപാതകം നടന്നത്.
മുറ്റത്തെ മാവിന്‍തൈ വലിച്ചുകളഞ്ഞതുമായി ബ്‌നധപ്പെട്ടായിരുന്നു അനീഷും മാതാപിതാക്കളും തമ്മില്‍ തര്‍ക്കമുണ്ടായത്. ഇഞ്ചക്കുണ്ടില്‍ റോഡരികില്‍തന്നെയാണ് ഇവരുടെ വീട്. വീട്ടില്‍ സുബ്രനും ഭാര്യയും മകന്‍ അനീഷും മകള്‍ ആശയും ആശയുടെ മകളുമാണ് ഉണ്ടായിരുന്നത്. ദിവസവും ഇവരുടെ വീട്ടില്‍ തര്‍ക്കങ്ങള്‍ പതിവാണെന്ന് അയല്‍ക്കാര്‍ പറയുന്നു. തര്‍ക്കത്തില്‍ അച്ഛനും അമ്മയും ഒരു ഭാഗത്തും അനീഷും സഹോദരിയും മറുഭാഗത്തുമാണ് പതിവ്.
പലദിവസങ്ങളിലും വീടിനകത്തുനിന്നും ബഹളവും തെറിപറച്ചിലും പതിവാണ്. അതുകൊണ്ടുതന്നെ നാട്ടുകാര്‍ ഇവിടനെനിന്നും ഉയരുന്ന ബഹളം ശ്രദ്ധിക്കാറില്ല. സാമ്പത്തികമായും സ്വത്തുസംബന്ധിച്ചുമാണ് എന്നും തര്‍ക്കം പതിവ്. ഇന്നലെ രാവിലെ അതുപോലെ നടന്ന തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.
വീടിന്റെ മുറ്റത്ത് സുബ്രനും ചന്ദ്രികയുചേര്‍ന്ന് നട്ടുപിടിപ്പിച്ച മാവിന്‍ തൈ അനീഷ് വലിച്ചു കളഞ്ഞതാണ് തര്‍ക്കത്തിന് തുടക്കം. ശേഷം അച്ഛനും അമ്മയും വീടിനുമുമ്പിലെ റോഡരികിലെ പുല്ല് ചെത്താനായി പോകുന്നതിനിടെയാണ് അനീഷ് അകത്തുനിന്നും വെട്ടുകത്തിയുമായെത്തി അച്ഛനമ്മമാരെ വെട്ടിയത്. രണ്ടുപരുടേയും കഴുത്തിലും പുറത്തും ഗുരുതരമായി വെട്ടേറ്റിരുന്നു. സംഭവസ്ഥലത്തുതന്നെ രണ്ടുപേരും മരിച്ചു. റോഡരികില്‍ ചോര തളംകെട്ടിയ നിലയിലായിരുന്നു. കൊലപാതകത്തിന് ശേഷം പോലീസില്‍ കീഴടങ്ങാന്‍ പോവുകയാണെന്ന് പറഞ്ഞായിരുന്നു അനീഷ് ബൈക്കില്‍ വീട്ടില്‍ നിന്നും രക്ഷപ്പെട്ടത്. കൊലപാതക വിവരം വിളിച്ചറിയിച്ചത് അനീഷാണെന്ന് പോലീസ് പറഞ്ഞു.
റബ്ബര്‍ ടാപ്പിങ് തൊഴിലാളിയായിരുന്നു സുബ്രന്‍. അവിവാഹിതനായ അനീഷും വിവാഹ മോചിതയായ മകളും ഇവര്‍ക്കൊപ്പമായിരുന്നു താമസം. ഇതിനു മുമ്ബും കുടുംബപ്രശ്നങ്ങള്‍ ഉണ്ടാകുമ്പോള്‍ പോലീസ് ഇടപെട്ടാണ് പരിഹരിച്ചിരുന്നത്.

Related Articles

Back to top button